പത്തനംതിട്ട : കൊറോണ മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണത്തിലിക്കുന്ന ആളുകള്‍ക്ക് ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും നല്‍കാന്‍ തയ്യാറായി വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും രംഗത്ത്. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ വേണ്ടവരുടെ കണക്ക് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ഓരോ ദിവസവും എടുത്തതിനു ശേഷമാണു ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ വിതരണം നടത്തുന്നത്.
കുന്നംന്താനം ചോയ്‌സ് സ്‌കൂള്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് 12ന് 70 കിറ്റ് എത്തിക്കുകയും ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ വിതരണം നടത്തുകയും ചെയ്തു. ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും സേവനത്തിലുള്ള ജീവനക്കാര്‍ക്കും ഓമല്ലൂര്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്, ബ്ലഡ് ഡോനേഴ്സ് കേരള എന്നിവര്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തി. കൂടാതെ വിവിധ സന്നദ്ധ സംഘടനകളും പ്രസ്ഥാനങ്ങളും ജില്ലാ ഭരണകൂടത്തെ സേവന സന്നദ്ധത അറിയിക്കുകയും ചെയ്തു. കുമ്പനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പെന്തകോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ കൊട്ടാരക്കര മേഖല പി.വൈ.പി.എ യുവജന വിഭാഗവും സംസ്ഥാന പി.വൈ.പി.എ യുവജന വിഭാഗവും വരുംദിവസങ്ങളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാമെന്ന് ജില്ലാഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട ജൂനിയര്‍ ചേംബര്‍ ഇറ്റര്‍നാഷണല്‍(ക്യൂന്‍സ്), വ്യാപാരി വ്യവസായി സംഘടനകളും ഭക്ഷണ സാധനങ്ങള്‍ നല്‍കുവാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തിരുവല്ല ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് ഇന്നലെ റാന്നി, പഴവങ്ങാടി മേഖലയില്‍ തുണി മാസ്‌ക്ക് വിതരണം ചെയ്തു. ആശുപത്രിയിലും വീടുകളിലും നിരീക്ഷണത്തിലുള്ളവര്‍ക്ക് കൂടുതല്‍ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ മുന്നോട്ടുവരുന്നുന്നുണ്ട്.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കാന്‍ സംഘടനകളും സ്ഥാപനങ്ങളും
RECENT NEWS
Advertisment