കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും കനത്ത തിരിച്ചടി ; പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് കോടതി ജാമ്യം നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും കനത്ത തിരിച്ചടിയായി പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് കോടതി ജാമ്യം നല്‍കി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിനിടെ അക്രമത്തിനു പ്രേരിപ്പിച്ചെന്ന് കേസ് ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് ആലം, സെക്രട്ടറി മുഹമ്മദ് ഇല്യാസ്, പ്രവര്‍ത്തകനായ മുഹമ്മദ് ഡാനിഷ് തുടങ്ങിയവര്‍ക്കാണ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. മൂവരെയും ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്ലാണ് അറസ്റ്റ് ചെയ്തത്.

ജാമ്യം നല്‍കാവുന്ന വകുപ്പുകളായിരുന്നിട്ടും അറസ്റ്റിലായ മൂന്നു പേര്‍ക്കും എന്തുകൊണ്ട് തുടക്കത്തില്‍ തന്നെ ജാമ്യം നല്‍കിയില്ലെന്നതിന് മാര്‍ച്ച്‌ 17നു മുമ്പ് വിശദീകരണം നല്‍കാന്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പ്രഭ് ദീപ് കൗര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരേ ചുമത്തുന്നത് ജാമ്യം നല്‍കാവുന്ന വകുപ്പുകളാണെങ്കില്‍ ആദ്യ ഘട്ടത്തില്‍ തന്നെ അത് നല്‍കുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി ഓര്‍മിപ്പിച്ചു. ഓരോരുത്തരും 30000 രൂപയുടെ ബോണ്ട് നല്‍കണമെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം.

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കലാപകാരികളായ ഹിന്ദുത്വര്‍ക്കും ബിജെപി സംഘപരിവാര്‍ നേതാക്കള്‍ക്കും എതിരേ നിസ്സംഗത പാലിക്കുന്ന ഡല്‍ഹി പോലിസ് ഇരകളായ മുസ്‌ലിംകള്‍ക്കു വേണ്ടി രംഗത്തിറങ്ങുന്നവരെ വേട്ടയാടുന്ന നടപടിയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം കോടതി ഉത്തരവിനെ സ്വാഗതം ചെയ്തു. രാഷ്ട്രീയ വിയോജിപ്പിന്റെ പുറത്ത് പ്രവര്‍ത്തകരെ വ്യാജ കേസുകളില്‍ പെടുത്തുന്നതില്‍ നിന്ന് പോലിസും സര്‍ക്കാരും വിട്ടുനില്‍ക്കണമെന്നും പോപുലര്‍ ഫ്രണ്ട് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്ത്

0
പത്തനംതിട്ട: ശബരിമലയിൽ നടന്ന കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. 2021ൽ...

കുറ്റിപ്പുറം ബസ് അപകടം : അമിതവേഗമാണ് അപകടകാരണമെന്ന് എംവിഡി റിപ്പോർട്ട്

0
മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന...

കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു

0
കാക്കനാട്: കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു....

മലപ്പുറത്ത് ഒരുമാസത്തിനിടെ 150പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ; രണ്ടുമരണം

0
കാളികാവ് : മലപ്പുറത്തെ മഞ്ഞപ്പിത്തവ്യാപനം ആശങ്കയുണർത്തുന്നു. ഒരു മാസത്തിനിടെ ജില്ലയിൽ 150...