ഇസ്ലാമാബാദ്:പാകിസ്ഥാനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1495 ആയി. 12 പേര്‍ മരണപ്പെട്ടു. 29 പേര്‍ രോഗമുക്തി നേടി.
സൗത്ത് ഏഷ്യയില്‍ കൊറോണ വൈറസ് ബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് പാകിസ്ഥാനിലാണ്. രോഗ ബാധിതരുടെ എണ്ണം കൂടുതല്‍ പഞ്ചാബ് പ്രവിശ്യയിലാണ്. പ്രവിശ്യകളായ സിന്ധില്‍ 469 പേര്‍ക്കും ഖൈബര്‍- പഖ്തൂനില്‍ 188 പേര്‍ക്കും ബലൂചിസ്താനില്‍ 133 പേര്‍ക്കും വൈറസ് കണ്ടെത്തി. രാജ്യ തലസ്ഥാനമായ ഇസ് ലാമാബാദില്‍ 39ഉം പാക് അധീന കശ്മീരിലും ദില്‍ജിത്-ബല്‍തിസ്താനിലും കൂടി 109 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.