Monday, April 21, 2025 8:51 pm

ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം, ജാഗ്രത തുടരണം : മന്ത്രി കെ.രാജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയുടെ പ്രവര്‍ത്തനം മാതൃകാപരമെന്നും കനത്ത ജാഗ്രത തുടരണമെന്നും ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. കൊറോണ വൈറസ്ബാധ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലെ എം.പി, എംഎല്‍എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ എന്നിവര്‍ക്കായി പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ പ്രത്യേകയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റു അവശ്യസാധനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നവര്‍ വീടുകളില്‍ത്തന്നെ ഐസലേഷനില്‍ കഴിയുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉറപ്പുവരുത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. സമൂഹത്തിന്റെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ കരുതലുകളും പരിശീലനങ്ങളും നല്‍കണം.

പരിസരശുചിത്വം പഞ്ചായത്ത് തലത്തില്‍ ഉറപ്പുവരുത്തണം. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂരയാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം ജില്ലാഭരണകൂടം ഒരുക്കണം. പ്രത്യേക അനൗണ്‍സ്മെന്റുകള്‍ നടത്തി ബസ് സ്റ്റാന്റിന്റെ ഒരുവശത്ത് ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ പരിശോധനകള്‍ നടത്തണം. വിദേശത്തു നിന്നെത്തുന്നവര്‍ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കുന്നില്ലെന്നും ഉറപ്പാക്കണം. പ്രായമായവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ചെറിയ പനിയോ, ആരോഗ്യപ്രശ്നങ്ങളോ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ഇവരുടെ നിര്‍ദേശപ്രകാരം മാത്രമേ ആശുപത്രിയില്‍ സന്ദര്‍ശിക്കാവൂ. വിദേശരാജ്യങ്ങളില്‍ നിന്നും ആളുകള്‍ കൂടുതലെത്തുന്ന സാഹചര്യമായതിനാല്‍ അതീവ ജാഗ്രതയുണ്ടാകണം. ജില്ലയിലെ താലൂക്ക് ആശുപത്രികളിലും സാമ്പിളുകള്‍ എടുക്കാനുള്ള സംവിധാനം ഒരുക്കണം. അങ്കണവാടികളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ആഹാരം വീടുകളില്‍ എത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണം എത്തുന്നുണ്ടെന്ന് ജില്ലാഭരണകൂടം ഉറപ്പു വരുത്തണം. പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലേക്കുകൂടി എത്തണം. വിവാഹം, ഉത്സവങ്ങള്‍, മറ്റു പൊതുപരിപാടികള്‍ തുടങ്ങിയവ സമൂഹനന്മയെക്കരുതി കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാതെ ചടങ്ങുകള്‍ മാത്രമായി ചുരുക്കണം. ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഉറപ്പാക്കണം. എന്‍ട്രന്‍സ് ക്ലാസുകള്‍ നടക്കാത്ത ഈ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിനേക്കുറിച്ച് ആലോചന നടന്നുവരുകയാണ്. ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ശക്തമാക്കണം. പ്രത്യേക ദിവസങ്ങളില്‍ നടത്തിവരുന്ന പ്രാര്‍ഥനകള്‍ ചുരുങ്ങിയ ആളുകളില്‍ തീര്‍ക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസന സെമിനാറുകളില്‍ കര്‍മ സമിതി അംഗങ്ങളെ ഉള്‍പ്പെടുത്തി ചെറിയ യോഗങ്ങളാക്കി നടത്തണം.

ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും മെച്ചപ്പെട്ടതാണെന്നും മന്ത്രി കെ. രാജു പറഞ്ഞു. അവര്‍ക്ക് വാര്‍ഡ്തലം മുതലുളള ജനപ്രതിനിധികള്‍ പിന്തുണ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ഇപ്പോള്‍വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിശദീകരിച്ചു.

ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ റോസ്‌ലിന്‍ സന്തോഷ്, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, എ.ഡി.എം. അലക്സ് പി. തോമസ്, ഡി.എം.ഒ (ആരോഗ്യം): ഡോ.എ.എല്‍ ഷീജ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ്. നന്ദിനി കോവിഡ് 19 ബന്ധപ്പെട്ട ബോധവത്ക്കരണ പരിപാടി അവതരിപ്പിച്ചു. വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി കൈകള്‍ എങ്ങനെ ശുദ്ധമാക്കാമെന്ന് മന്ത്രിക്കും ജനപ്രതിനിധികള്‍ക്കും ആലപ്പുഴ മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറു പരിശീലനം നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു ; വിൻസിയും ഷൈനും മൊഴി നൽകി

0
കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും...

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

0
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ...

മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു....

എന്റെ കേരളം – പ്രദര്‍ശന വിപണനമേള : ടെന്‍ഡര്‍ ക്ഷണിച്ചു

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍...