പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ആശുപത്രികളിലെ ഐസലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ റിസല്‍ട്ടുകള്‍ നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബിനൂഹ് അറിയിച്ചു. ഇതില്‍ അഞ്ചുപേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ ഇനിയുള്ള 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. പരിശോധനാ ഫലം നെഗീറ്റവായ മറ്റ് അഞ്ചുപേരെയും വീടുകളിലേക്ക് മാറ്റും.
ഇനി 14 പേരുടെ സാമ്പിള്‍ റിസല്‍ട്ടുകള്‍ ലഭിക്കാനുണ്ട്. ഇന്ന്(11) പുതിയതായി ആറുപേരെ ആശുപത്രിയില്‍ ഐസലേറ്റ് ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. 25 പേരാണ് നിലവില്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്.