നിയമസഭാ തെരഞ്ഞെടുപ്പ് ; മലപ്പുറം ജില്ലയില്‍ ബൂത്തുകളുടെ പുനക്രമീകരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ  ബൂത്തുകളുടെ പുനക്രമീകരണം തുടങ്ങി. നിലവിലുള്ള ബൂത്തുകളുടെ പുനക്രമീകരണവും പുതിയ ബൂത്തുകളുടെ രൂപീകരണം, ബൂത്തുകളുടെ മാറ്റം തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ബൂത്തുകളുടെ പുനക്രമീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മാര്‍ച്ച്‌ 25ന് മുമ്പായി അറിയിക്കാന്‍ മലപ്പുറത്തു ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കു നിര്‍ദ്ദേശം നല്‍കി.

ഇതിനു മുന്നോടിയായി വില്ലേജ്, താലൂക്ക് തലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.1500 വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത് എന്ന നിലയിലാണ് ക്രമീകരണങ്ങള്‍ നടത്തുക. പുതിയ ബൂത്തുകള്‍ ആരംഭിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച്‌ താലൂക്ക്തല യോഗങ്ങളില്‍ തീരുമാനമെടുത്തു ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കും.

വോട്ടര്‍മാരുടെ സൗകര്യം പരമാവധി ഉറപ്പാക്കിയാണ് ക്രമീകരണം നടത്തുക. ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി. പ്രസന്നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും താലൂക്ക് തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...