പത്തനംതിട്ട : കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളിലൂടെ തെറ്റായ സന്ദേശങ്ങള്‍ പങ്കുവെയ്ക്കരുതെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇത്തരത്തില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അറിയിപ്പുകള്‍ മാത്രം പങ്കുവയ്ക്കുക. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ സൈബര്‍സെല്‍ നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടേതെന്ന പേരിലുള്ള ഓഡിയോ ക്ലിപ്പ്, രോഗബാധിതരുടേതെന്നു പറയപ്പെടുന്നവരുടെ ഫോട്ടോവച്ചുള്ള സന്ദേശങ്ങള്‍, കൊറോണയ്ക്ക് പ്രതിവിധിയെന്ന നിലയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കും. ഇങ്ങനെ തെറ്റായ വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.