പത്തനംതിട്ട : കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശമുള്ള വിദേശത്തുനിന്നെത്തിയവര്‍ അത് ലംഘിച്ചാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. നിയമനടപടികള്‍ സ്വീകരിച്ചാല്‍ വിദേശത്തേക്കു തിരിച്ചുപോകാന്‍ എമിഗ്രേഷന്‍ തടസങ്ങള്‍ ഉള്‍പ്പെടെ നേരിടുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
നിരീക്ഷണ കാലയളവില്‍ പുറത്തുപോയവര്‍ ഉള്‍പ്പെടെ ജില്ലയില്‍ നിലവില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട് 17 കേസുകളാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ പത്തനംതിട്ട, അടൂര്‍, ഇലവുംതിട്ട, കോയിപ്രം, പെരുമ്പെട്ടി, റാന്നി, പെരുന്നാട്, ഏറത്ത്, തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണ്.
നിരീക്ഷണത്തിലിരിക്കെ പൊതുഇടങ്ങളിലേക്ക് ഇറങ്ങിയതിന് ഇന്നലെ (മാര്‍ച്ച് 24) മാത്രം 24 കേസുകള്‍ എടുക്കാന്‍ ആര്‍.ഡി.ഒ, ഡി.ഡി.പി എന്നിവരുടെ റിപോര്‍ട്ട് പ്രകാരം ജില്ലാ കളക്ടര്‍ പോലീസിനു നിര്‍ദേശം നല്‍കി. റാന്നിയില്‍ രണ്ടുപേര്‍ക്കെതിരെയും അടൂരില്‍ നാലുപേര്‍ക്കെതിരെയും കോന്നിയില്‍ 18 പേര്‍ക്കെതിരെയുമാണ് കേസ് എടുക്കുന്നത്.
കോവിഡ് 19 : പ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞില്ലെങ്കില്‍ എമിഗ്രേഷനില്‍ തടസങ്ങളുണ്ടാകും : ജില്ലാ കളക്ടര്‍
RECENT NEWS
Advertisment