കോവിഡ് 19 : പ്രവാസികള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞില്ലെങ്കില്‍ എമിഗ്രേഷനില്‍ തടസങ്ങളുണ്ടാകും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശമുള്ള വിദേശത്തുനിന്നെത്തിയവര്‍ അത് ലംഘിച്ചാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. നിയമനടപടികള്‍ സ്വീകരിച്ചാല്‍ വിദേശത്തേക്കു തിരിച്ചുപോകാന്‍ എമിഗ്രേഷന്‍ തടസങ്ങള്‍ ഉള്‍പ്പെടെ നേരിടുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
നിരീക്ഷണ കാലയളവില്‍ പുറത്തുപോയവര്‍ ഉള്‍പ്പെടെ ജില്ലയില്‍ നിലവില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട് 17 കേസുകളാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ പത്തനംതിട്ട, അടൂര്‍, ഇലവുംതിട്ട, കോയിപ്രം, പെരുമ്പെട്ടി, റാന്നി, പെരുന്നാട്, ഏറത്ത്, തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണ്.
നിരീക്ഷണത്തിലിരിക്കെ പൊതുഇടങ്ങളിലേക്ക് ഇറങ്ങിയതിന് ഇന്നലെ (മാര്‍ച്ച് 24) മാത്രം 24 കേസുകള്‍ എടുക്കാന്‍ ആര്‍.ഡി.ഒ, ഡി.ഡി.പി എന്നിവരുടെ റിപോര്‍ട്ട് പ്രകാരം ജില്ലാ കളക്ടര്‍ പോലീസിനു നിര്‍ദേശം നല്‍കി. റാന്നിയില്‍ രണ്ടുപേര്‍ക്കെതിരെയും അടൂരില്‍ നാലുപേര്‍ക്കെതിരെയും കോന്നിയില്‍ 18 പേര്‍ക്കെതിരെയുമാണ് കേസ് എടുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...