കോന്നി : സമൂഹ മാധ്യമങ്ങളിൽക്കൂടി വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് കോന്നിയിലെ ഹോട്ടൽ ഉടമ പോലീസിലും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. ഞായറാഴ്ച്ച ഉച്ചയോടെയാണ് റാന്നിയിൽ നിന്നെത്തിയ കൊറോണ വൈറസ് ബാധയേറ്റ കുടുംബം പുനലൂരിലേക്കുള്ള യാത്രാ മധ്യേ കുമ്പഴയിലിറങ്ങി സോഡ നാരങ്ങാ വെള്ളം കുടിച്ചെന്നും തുടർന്ന് കോന്നി കുട്ടീസ് റസിഡൻസിയിൽ കയറി ആഹാരം കഴിച്ചെന്നുമുള്ള വാർത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്. ഇത് പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ടാണ് കോന്നി കുട്ടീസ് റസിഡൻസി മാനേജ്മെന്റ് രംഗത്തു വന്നത്. ഇത് വ്യാജവാര്‍ത്തയാണെന്നും ആരോ ബോധപൂര്‍വം പ്രചരിപ്പിച്ചതാണെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹോട്ടൽ ഉടമ ജോൺസൺ വർഗീസ് എബ്രഹാം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൊറോണ വൈറസ് ; വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കോന്നിയിലെ ഹോട്ടല്‍ ഉടമ പോലീസില്‍ പരാതി നൽകി
RECENT NEWS
Advertisment