പത്തനംതിട്ട : മെഡിക്കല്‍ ഓഫീസര്‍മാരുടെ ഭാഗത്തുനിന്നു പിഴവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പത്തനംതിട്ട കെ.ജി.എം.ഒ.എ ഓഫീസില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കായുള്ള ഓറിയന്റേഷന്‍ ക്ലാസില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
733 പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഹോം ഐസലേഷനില്‍ കഴിയുന്നത്. പി എച്ച് എസികളിലെ ഡോക്ടര്‍മാരും ഹോം ഐസലേഷന്‍ പരിശോധന നടത്തണം. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സജ്ജരായിരിക്കണം. ഹോം ഐസലേഷനിലെ ആള്‍ക്കാര്‍ എല്ലാവരും വീട്ടില്‍ തന്നെയുണ്ടെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡിഎംഒ: ഡോ.എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡിഎംഒ: ഡോ.നന്ദിനി, ഡി.പി.എം ഡോ.എബി സുഷന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.രാകേഷ് ഓറിയന്റഷന്‍ ക്ലാസുകള്‍ നയിച്ചു.