റാന്നി : കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ള മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ മുന്നൊരുക്കങ്ങളോടെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ ആരോഗ്യ വകുപ്പിന്റെയും റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സൗകര്യമൊരുക്കി. ഈ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ നിന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് മറ്റ് സമ്പര്‍ക്കം ഇല്ലായെന്ന് ഉറപ്പുവരുത്തിയും മാസ്‌ക്ക് ധരിച്ചും ഹാന്‍ഡ് സാനിറ്റൈസര്‍ നടത്തിയുമാണ് വാഹനത്തില്‍ ഇവര്‍ പഠിക്കുന്ന വടശേരിക്കര ചെറുകുളഞ്ഞി ബദനി ആശ്രമം സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കിയത്.
ആരോഗ്യവകുപ്പ് നിര്‍ദേശപ്രകാരം മൂന്നു വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ മുന്നൊരുക്കങ്ങളോടെ പ്രത്യേകം പരീക്ഷാമുറി സജ്ജീകരിച്ചിരുന്നു. എല്ലാ കുട്ടികളും കയറിയതിന് ശേഷം ഈ വിദ്യാര്‍ഥികളെ പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കുകയും പരീക്ഷയ്ക്ക് ശേഷം ഇവരെ ആദ്യം ഹാളില്‍ നിന്ന് ഇറക്കിയതിന് ശേഷം മറ്റ് കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിച്ചുള്ളൂ. പരീക്ഷ കഴിഞ്ഞ് വാഹനത്തില്‍ ഇവരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് വീടുകളില്‍ തിരിച്ചെത്തിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ പൂര്‍ത്തിയാകുന്നതുവരെ ഈ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായ നടപടികള്‍ തുടരും.
ജില്ലാ ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. ഗ്രാമപഞ്ചായത്തംഗം ബോബി, ഹെല്‍ത്ത് ഇന്‍പെക്ടര്‍ വിനോദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍ മജിന്‍സ് എന്നിവരാണ് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ ഇന്നലെ നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ ഹോം ഐസലേഷനില്‍ കഴിഞ്ഞ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ആരോഗ്യ സുരക്ഷ മുന്നൊരുക്കങ്ങളോടെ എട്ടു കിലോമീറ്റര്‍ അകലെയുള്ള റാന്നി എം.എസ് സ്‌കൂളിലേക്ക് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെയും നാറാണംമൂഴി പി.എച്ച്.എസിയുടെയും നേതൃത്വത്തില്‍ പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കി.
വീടുകളില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ സംവിധാനങ്ങളോടെ പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കി
RECENT NEWS
Advertisment