പത്തനംതിട്ട : രണ്ടു കോള്‍ സെന്ററുകളാണു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. രോഗവിവരം അറിയിക്കുവാനും ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരികരിക്കുവാനും ഡോ.നിരണ്‍ ബാബുവിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും കോള്‍ സെന്റര്‍ സജ്ജം.
ഡോ.രശ്മിയുടെയും ഡോ.ഹരികൃഷ്ണന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വൈലന്‍സ് ടീം ഹോം ഐസലേഷനില്‍ കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നു. പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നു. ഡോ.പ്രതിഭയുടെ നേതൃത്വത്തിലുള്ള ടീമിലെ കൗണ്‍സിലര്‍മാര്‍ ഇവര്‍ക്ക് ഫോണിലൂടെ മാനസികപിന്തുണയും നല്‍കുന്നുണ്ട്. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്കു മാറ്റും.
കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണ്. കൂടാതെ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതിയും ചോദിച്ചറിയും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്കു മാറ്റുന്നതിനു മെഡിക്കല്‍ സംഘത്തിന് വിവരം കൈമാറും. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ദിവസവും അതത് ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറും. ആവശ്യക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ കൃത്യമായി എത്തുന്നുണ്ടെന്നു ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി ലെവല്‍ വോളണ്ടിയര്‍ കോ ഓര്‍ഡിനേഷന്‍ ടീം ഉറപ്പുവരുത്തും.