കൊറോണ – പത്തനംതിട്ട ; നിരീക്ഷണം ശക്തമാക്കി സര്‍വൈലന്‍സ് ടീം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടു കോള്‍ സെന്ററുകളാണു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. രോഗവിവരം അറിയിക്കുവാനും ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരികരിക്കുവാനും ഡോ.നിരണ്‍ ബാബുവിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും കോള്‍ സെന്റര്‍ സജ്ജം.

ഡോ.രശ്മിയുടെയും ഡോ.ഹരികൃഷ്ണന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വൈലന്‍സ് ടീം ഹോം ഐസലേഷനില്‍ കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നു. പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നു. ഡോ.പ്രതിഭയുടെ നേതൃത്വത്തിലുള്ള ടീമിലെ കൗണ്‍സിലര്‍മാര്‍ ഇവര്‍ക്ക് ഫോണിലൂടെ മാനസികപിന്തുണയും നല്‍കുന്നുണ്ട്. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്കു മാറ്റും.

കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണ്. കൂടാതെ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതിയും ചോദിച്ചറിയും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്കു മാറ്റുന്നതിനു മെഡിക്കല്‍ സംഘത്തിന് വിവരം കൈമാറും. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ദിവസവും അതത് ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറും. ആവശ്യക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ കൃത്യമായി എത്തുന്നുണ്ടെന്നു ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി ലെവല്‍ വോളണ്ടിയര്‍ കോ ഓര്‍ഡിനേഷന്‍ ടീം ഉറപ്പുവരുത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...