തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിൽ ഇന്ന് നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴയിൽ രണ്ട് പേർക്ക്, പത്തനംതിട്ട, തൃശൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഓരോ ആൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മൂന്ന്പേര്‍ക്ക് രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലവുമാണ് രോഗം പകര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 345 ആയി.13 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.