Thursday, April 17, 2025 9:05 am

കൊവിഡ് 19 പ്രതിരോധം : 168 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ ; യാത്രക്കാരുടെ എണ്ണത്തിലും കുറവ്‌

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കൊറോണ വൈറസ് പടരുന്നതിനെതിരായ മുൻകരുതലായി ദീർഘദൂര ട്രെയിനുകള്‍ ഉൾപ്പെടെ 168 ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽ‌വേ അധികൃതർ അറിയിച്ചു. മാര്‍ച്ച് 20 മുതല്‍ 31 വരെ നിയന്ത്രണം തുടരും. മറ്റൊരു മുൻകരുതൽ നടപടിയായി വെസ്റ്റേണ്‍ റെയില്‍വേ, സെന്‍ട്രല്‍ റെയില്‍വേ എന്നിവയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ വില വർദ്ധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്

പനി, ചുമ, മൂക്കൊലിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുള്ള ഒരു ജീവനക്കാരനും ഇന്ത്യൻ റെയിൽ‌വേയുടെ ഭക്ഷണം കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്യരുതെന്നും സോണൽ റെയിൽ‌വേ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി അനുസരിക്കാനും വ്യക്തിഗത ശുചിത്വം പാലിക്കാനും കാറ്ററിംഗ് യൂണിറ്റുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യാത്രക്കാർക്ക് വേണ്ടിയുള്ള ഭക്ഷണസേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്ത് എല്ലാ സ്റ്റാഫുകളും ഫെയ്‌സ് മാസ്‌കും കൈയ്യുറകളും ധരിക്കേണ്ടതാണ്. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക ചുമയോ ജലദോഷമോ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക, കണ്ണുകൾ, മൂക്ക് എന്നിവ തൊടുന്നത് ഒഴിവാക്കുക. വായ, കൈയ്യുറകൾ ഇടയ്ക്കിടെ മാറ്റുകയും അടച്ച ഡസ്റ്റ്ബിനിൽ ഉപേക്ഷിക്കുകയും വേണം. കാറ്ററിംഗ് സ്ഥാപനങ്ങളിൽ വിന്യസിച്ചിരിക്കുന്ന എല്ലാ സൂപ്പർവൈസർമാർക്കും സ്വയം വ്യക്തിഗത ശുചിത്വം പാലിക്കാനും ഇക്കാര്യത്തിൽ അവരുടെ കീഴുദ്യോഗസ്ഥർക്ക് കൗൺസിലിംഗ് നൽകാനും നിർദ്ദേശം നല്‍കി.

ഭക്ഷ്യസേവനവിഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും അവരുടെ യൂണിഫോം ദിവസേന കഴുകുകയും ഡ്യൂട്ടിയിൽ വൃത്തിയുള്ള യൂണിഫോം ധരിക്കുകയും വേണം.”ശരിയായ ശുചിത്വം പാലിക്കുക, ബില്ലിംഗ് മെഷീൻ, പി‌ഒ‌എസ് മെഷീനുകൾ, കോഫി മെഷീനുകൾ, കൗണ്ടർ‌ടോപ്പ്, ഡോർ ഹാൻഡിലുകൾ, ടേബിൾ, കസേര, ഫ്രിഡ്ജ് ഹാൻഡിലുകൾ, സ്റ്റാൾ ഫ്രെയിമുകൾ എന്നിവ പോലുള്ള പതിവായി സ്പർശിക്കുന്ന വസ്തുക്കളിലും ഉപരിതലങ്ങളിലും ലിസോൾ, ഡെറ്റോൾ, കോളിൻ പോലെയുള്ള അണുനാശിനികള്‍ ഉപയോഗിക്കുക.

എല്ലാ കാറ്ററിംഗ് യൂണിറ്റുകളിലും ഹാൻഡ് സോപ്പുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത ഉറപ്പാക്കുകയും, എല്ലാ കാറ്ററിംഗ് യൂണിറ്റുകളുടെയും സമഗ്രമായ ശുചീകരണം ദിവസേന നടത്തുകയും വേണം. ഭക്ഷ്യവസ്‌തുക്കളുടെ ശരിയായ പാക്കേജിംഗ് ഉറപ്പാക്കണമെന്നും പാക്ക് ചെയ്യാത്ത വസ്തുക്കളുടെ ഉപയോഗം കഴിയുന്നിടത്തോളം ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഭക്ഷ്യകാര്യങ്ങളില്‍ പുറത്തുനിന്നുള്ളവരുടെ പ്രവേശനം കർശനമായി നിരോധിക്കണം. ആരോഗ്യ മന്ത്രാലയം, എഫ്എസ്എസ്എഐ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രാദേശിക ആരോഗ്യ വകുപ്പുകൾ എന്നിവ കാലാകാലങ്ങളിൽ നൽകുന്ന ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും എല്ലാ ഉദ്യോഗസ്ഥരും പാലിക്കുന്നുവെന്ന് ഉറപ്പാക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദേഹാസ്വാസ്ഥ്യം ; വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനി മരിച്ചു

0
പാലക്കാട് : കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു....

നടി വിൻസി അലോഷ്യസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ എക്സൈസ്

0
കൊച്ചി : സിനിമാ സെറ്റിൽ ലഹരി ഉപയോ​ഗിച്ച സഹതാരത്തെ കുറിച്ച് വെളിപ്പെടുത്തിയ...

245 ശതമാനം തീരുവ ചുമത്തിയ യുഎസ് നടപടിയിൽ പ്രതികരിച്ച് ചൈന

0
ബീജിങ്: 245 ശതമാനം തീരുവ ചുമത്തിയ യു.എസ് നടപടിയിൽ പ്രതികരിച്ച് ചൈന....

പാലക്കാട് സംഘർഷത്തിൽ ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു

0
പാലക്കാട് : പാലക്കാട് സംഘർഷത്തിൽ ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു....