തിരുവനന്തപുരം: പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേർക്കും ഇവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികൾ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.
ഫെബ്രുവരി 29നാണ് ഇറ്റലിയിൽ നിന്ന് മൂന്ന് പേരും നാട്ടിലെത്തിയത്. ഇറ്റലിയിൽ നിന്ന് എത്തിയ വിവരം ഇവർ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല. പത്തനംതിട്ട ജില്ല കളക്ടർ അടിയന്തര യോഗം വിളിച്ചു. രോഗികളുമായി ഇടപഴകിയിട്ടുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ ദിവസം റാന്നി താലൂക്ക് ആശുപത്രിയില്‍ ഒരാള്‍ എത്തിയതോടെയാണ് ഇറ്റലിയില്‍ നിന്നും വന്നവരെക്കുറിച്ച് അധികൃതര്‍ അറിഞ്ഞത്. ഉടന്‍തന്നെ അവരെ പത്തനംതിട്ട ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പുറത്തുവന്ന ഫോണ്‍ സംഭാഷണം ശരിവെക്കുന്നതാണ് ഇന്നത്തെ കൊറോണ വൈറസ് സ്ഥിരീകരണം. ഫോണ്‍ സംഭാഷണത്തില്‍ കൊറോണ ബാധിതര്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പരിശോധനാഫലം ലഭിച്ചതിനു ശേഷമാണ് അധികൃതര്‍ ഇത് സ്ഥിരീകരിച്ചത്.
പത്തനംതിട്ട മീഡിയ വാട്സപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നതിന് താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/LOyhYcs6b86F5yfsxEQcT8