Wednesday, June 26, 2024 1:00 pm

കൊറോണ വൈറസും ഹൃദയാരോഗ്യവും : അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ആരംഭിച്ചതു മുതൽ  കോവിഡ് -19 വാർത്തയിൽ നിറഞ്ഞിരിക്കുന്നു. ഇതിനോടകം 140 ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച ഈ വൈറസ് ഇത് വരെ എടുത്തത് ആറായിരത്തോളം ജീവനുകളാണ്.  ഓരോ ദിവസവും പുറത്ത് വരുന്ന വാർത്തകൾ ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. രോഗം ബാധിച്ച ബഹുഭൂരിപക്ഷം ആളുകളും നേരിയ ലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഹൃദയ സംബന്ധമായ രോഗങ്ങൾ ഉൾപ്പടെ നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തി ആണെങ്കിലും നിങ്ങളുടെ ആരോഗ്യ വകുപ്പും ഡോക്ടറും നൽകുന്ന ശുചിത്വ നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ് വൈറസിനെ ചെറുക്കാൻ വേണ്ട ഒരേയൊരു മാർഗ്ഗം. കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

ഇത് കൂടാതെ ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കാൻ ശ്രമിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ കാര്യങ്ങൾ ശീലിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ഏതെങ്കിലും അണുബാധയെ നേരിടാൻ സജ്ജമാക്കുകയും ചെയ്യും.

നിങ്ങൾക്ക് ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള മരുന്ന് കഴിക്കുന്നത് എപ്പോഴും പ്രധാനമാണ്. നിങ്ങൾക്ക് ശാരീരിക അസ്വസ്ഥത തോന്നുന്നുവെങ്കിൽ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടുക. ആവശ്യമെങ്കിൽ ഫാർമസിയിൽ നിന്ന് നിങ്ങളുടെ മരുന്നുകൾ ശേഖരിക്കാൻ ആരോടെങ്കിലും ആവശ്യപ്പെടുകയും ചെയ്യാം.

കൊറോണ വൈറസിനെ തടയാൻ ഹൃദ്രോഗമുള്ളവർക്കായി പ്രത്യേകം മാർഗ്ഗ നിർദ്ദേശങ്ങളൊന്നുമില്ല. എന്നാൽ വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം യാത്ര, പൊതുയോഗങ്ങൾ, ആശുപത്രി സന്ദർശനങ്ങൾ തുടങ്ങിയവ നിർബന്ധമായും ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യ വിദഗ്ധൻ ഏതെങ്കിലും തരത്തിലുള്ള വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് നിർബന്ധമായും പിന്തുടരുക. വ്യായാമം ചെയ്യുന്നത് മുടക്കാതിരിക്കാൻ ശ്രദ്ധിക്കുക. പുറത്തു പോയി ചെയ്യുന്നതിന് പകരം വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങൾ പരിശീലിക്കാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അജ്മാനിൽ കെട്ടിടസുരക്ഷാപരിശോധന അടുത്ത മാസം മുതൽ

0
അജ്മാൻ: അടുത്തമാസം ഒന്നുമുതൽ അജ്മാനിൽ കെട്ടിടസുരക്ഷാപരിശോധന ആരംഭിക്കും. ലാൻഡ് ആൻഡ് റിയൽ...

മനു തോമസിൻ്റെ ആരോപണം തന്നെ താറടിച്ച് കാണിക്കാൻ ; നിയമനടപടി സ്വീകരിക്കും – പി...

0
കണ്ണൂര്‍ : സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ...

റാന്നി ബഥനി ഹൈസ്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
റാന്നി : റാന്നി ബഥനി ഹൈസ്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്...

ക​ള്ള​നോ​ട്ട് കേസ് ; ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ

0
കൊ​ടു​വ​ള്ളി: ന​രി​ക്കു​നി​യി​ലെ ക​ട​യി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കി​യ കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ. ക​ട​യി​ൽ...