Friday, July 4, 2025 1:49 pm

‌കോവിഡ് 19 ; മരണം 4000 കടന്നു , ഇറ്റലിയില്‍ സമ്പ‍ര്‍ക്ക വിലക്ക് , ഇത്തരമൊരു രോഗം ചരിത്രത്തിലാദ്യമെന്ന് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ഇറ്റലി : ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4009 ആയി. ഒരു ലക്ഷത്തി പതിനാലായിരത്തി 285 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം അതിവേഗം പടരുന്ന ഇറ്റലി പൂര്‍ണമായും അടച്ചിടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറ്റലിയില്‍ മരണം 463 ആയി.

ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. 16 ദശലക്ഷം ആളുകള്‍ നിരീക്ഷണത്തിലാണ്. ഇന്നലെ മാത്രം മരിച്ചത് 97 പേര്‍. 1797 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണത്തിന്റെ  ഭാഗമായി രാജ്യം മുഴുവന്‍ അടച്ചിടുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് മുതല്‍ തീരുമാനം നടപ്പാക്കും. ഏപ്രില്‍ മൂന്ന് വരെ ഇറ്റലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇറാനില്‍ മരണം 237 ആയി. വൈറസ് വ്യാപനത്തെ തുടര്‍ന്ന് എഴുപതിനായിരം തടവുകാരെ ഇറാന്‍ മോചിപ്പിച്ചു. അതേസമയം വ്യാജ വാര്‍ത്തകളില്‍ വിശ്വസിച്ച് വൈറസിനെ ഇല്ലാതാക്കാന്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കഴിച്ച് 27 പേര്‍ ഇറാനില്‍ മരിച്ചു. 218 പേര്‍ ചികിത്സയിലാണ്. ബ്രിട്ടണില്‍ അഞ്ചാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തുന്നവരെയെല്ലാം നിരീക്ഷണത്തില്‍ വെക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചു.

കാനഡയില്‍ ആദ്യത്തെ ഒന്നും ജര്‍മനിയില്‍ രണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1100 പേര്‍ക്ക് ഇവിടെ രോഗമുണ്ട്. പ്രശ്നം അതീവ ഗുരുതരമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മഹാരോഗമുണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യി​ൽ കൈ ​പൊ​ള്ളി കേരളം

0
പ​ര​പ്പ​ന​ങ്ങാ​ടി: മ​ണ്ഡ​രി​യി​ൽ മ​നം മ​ടു​ത്ത് തെ​ങ്ങി​ൻ തോ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച കേ​ര​ക​ർ​ഷ​ക​ർ നാ​ളി​കേ​ര​ത്തി​ന്...

കോട്ടയം മെ‍ഡിക്കല്‍ കോളേജ് അപകടം ; ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലും മുൻനിർത്തി ഹൈക്കോടതി ഇടപെടൽ...

0
കൊച്ചി: കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന...

വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ ഏ​ഴു​തി ത​ള്ള​ൽ ; ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

0
കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ​യെ​ടു​ത്ത ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും....

​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും ; അ​പ​ക​ടം ഒ​ഴി​യാ​തെ കു​ള​ത്തൂ​ർ​മൂ​ഴി ജംഗ്ഷന്‍

0
മ​ല്ല​പ്പ​ള്ളി : ​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും മൂ​ലം അ​പ​ക​ടം ഒ​ഴി​യാ​തെ...