തിരുവനന്തപുരം: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കേരളവും അതീവ ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായ് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
മെഡിക്കല്‍ കോളജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമാക്കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്കി. സുരക്ഷാ കവചങ്ങള്‍, കൈയുറ, മാസ്ക് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെഎംഎസ്സിഎലിനെ ചുമതലപ്പെടുത്തിട്ടുണ്ടെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാംപിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.