ദേശീയ ബാലികാദിനാചരണം : സിഗ്‌നേച്ചര്‍ കാമ്പയിനും സൈക്കിള്‍ റാലിയും

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ആറന്മുള വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും തിരുവല്ല റെയില്‍വേ സ്റ്റേഷന്റെയും കിടങ്ങന്നൂര്‍ എസ്.വി.ജി.വി.എച്ച്.എസ്.എസിന്റെയും സഹകരണത്തോടെ ദേശീയ ബാലികാ ദിനാചരണത്തോട് അനുബന്ധിച്ച് സിഗ്‌നേച്ചര്‍ കാമ്പയിനും സൈക്കിള്‍ റാലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും കരുത്ത് പകരുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനും പെണ്‍ ശിശുഹത്യ മുതല്‍ ലൈംഗിക ചൂഷണം വരെയുള്ള പ്രതിസന്ധികളെ പ്രതിരോധിക്കാനുമുളള ആഹ്വാനമാണ് ബാലികാ ദിനം മുന്നോട്ട് വയ്ക്കുന്നത്.

തിരുവല്ലാ റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ കാമ്പയിന്‍ അഡ്വ. മാത്യൂ റ്റി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ പി.കെ ഷാജി അധ്യക്ഷത വഹിച്ചു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തകരായ ബിനി ജിതിന്‍, നിഷാ മാത്യൂ, പി എസ് സ്മിത, എം ആര്‍ രഞ്ചിത്ത് എന്നിവര്‍ പങ്കെടുത്തു.

ആറന്മുള ഐക്കര ജംഗ്ഷനില്‍ നിന്നും കിടങ്ങന്നൂര്‍ എസ്.വി.ജി.വി.എച്ച്.എസ്.എസ് വരെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, എന്‍.എസ്.എസ് യൂണിറ്റുകളിലെ പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ ബാലികാദിന സന്ദേശവും ബോധവത്ക്കരണ ക്വിസ് മത്സരവും പാംലെറ്റ് വിതരണവും സംഘടിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍ പ്രീത അധ്യക്ഷത വഹിച്ചു. ആറന്മുള എസ്.ഐ വേണു, സ്‌കൂള്‍ എച്ച്.എം പി.ആര്‍ ശ്യാമളാമ്മ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഷാന്‍ രമേശ് ഗോപന്‍, അഡ്വ.കെ.അജിത, നീതു പ്രസാദ്, പി.ആര്‍.സ്മിത എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...