വാഷിംഗ്ടണ്‍ : ലോകമെമ്പാടും കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. 48 ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ അമേരിക്കയില്‍ മാത്രം രോഗികളായവരുടെ എണ്ണം 15 ലക്ഷത്തോളം വരും. രാജ്യത്ത് മരണസംഖ്യ 90,000 ത്തിലേക്ക് അടുക്കുന്നു. ഫ്രാന്‍സില്‍ 28,000 പിന്നിട്ടു. ഇതോടെ ലോകത്ത് മരിച്ചവരുടെ എണ്ണം 3.15 ലക്ഷമായി. ഇതുവരെ 17.32 ലക്ഷം പേരുടെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറില്‍ ഇറ്റലിയില്‍ 145 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 483 പേരും സ്‌പെയിനില്‍ 87 പേരും മരിച്ചു. റഷ്യയില്‍ പുതിയതായി 9,709 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം പിടിപ്പെട്ടവരുടെ എണ്ണം രണ്ടര ലക്ഷത്തിലേറെയായി.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 14.86 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. ഇതില്‍ 2.72 ലക്ഷം പേരുടെ രോഗം മാറി. ഇതുവരെ 89,550 പേരാണ് അമേരിക്കയില്‍ മരിച്ചത്. യുകെയില്‍ 34,716 പേരും ഇറ്റലിയില്‍ 31,908 പേരും ഫ്രാന്‍സില്‍ 28,111 പേരും സ്‌പെയിനില്‍ 27,563 പേരും മരിച്ചു.
അമേരിക്കയ്ക്ക് പിന്നില്‍ റഷ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യയില്‍ 2.81 ലക്ഷം, യുകെയില്‍ 2.44 ലക്ഷം, ബ്രസീലില്‍ 2.41 ലക്ഷം, സ്‌പെയിനില്‍ 2.30 ലക്ഷം, ഇറ്റലിയില്‍ 2.25 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം.
ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 90,927 ആയി വര്‍ധിച്ചു. ഇതില്‍ 34,109 പേരുടെ രോഗം ഭേദമായി. 2872 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയില്‍ 30,706 പേര്‍ക്കും ഗുജറാത്തില്‍ 10,988 പേര്‍ക്കും തമിഴ്‌നാട്ടില്‍ 10,585 പേര്‍ക്കും രോഗമുണ്ട്. മഹാരാഷ്ട്രയില്‍ 1135 പേരാണ് മരിച്ചത്. ഗുജറാത്തില്‍ 625 പേരും ബംഗാളില്‍ 232 പേരും മധ്യ പ്രദേശില്‍ 243 പേരും മരിച്ചു.