പാലക്കാട് : കൊവിഡ് മുക്തി നേടി രണ്ടാഴ്ച കഴിയുമ്പോൾ പാലക്കാട് ജില്ലയിൽ ക്രമാതീതമായി രോഗികളുടെ എണ്ണം വർധിക്കുന്നു. നിലവിൽ 82 രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസർഗോഡിനും പിന്നെ കണ്ണൂരിനും ഒപ്പം പാലക്കാട്ടും രോഗവ്യാപനം തീവ്രമാകുമ്പോൾ സമൂഹവ്യാപനമെന്ന ഭീതി കൂടിയുണ്ട്. ജില്ലയിൽ നിലവിൽ 18 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത 29 പേരിൽ 28 ഉം അതിർത്തി കടന്നുവന്നവരാണ്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇളവുകൾ കർശനമാക്കുകയാണ് ജില്ലാ ഭരണകൂടം. ശരാശരി 1800 പേരാണ് അതിർത്തി കടന്ന് ദിവസവും പാലക്കാട് വഴി കേരളത്തിലെത്തുന്നത്. അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തക ഉൾപ്പെടെ 3 പേർക്ക് രോഗവ്യാപനം ഉണ്ടായതും കഴിഞ്ഞ ദിവസത്തെ രണ്ടുപേരുടെ സമ്പർക്കത്തിൽ നിന്ന് രണ്ടുപേർക്ക് രോഗം പകർന്നതും ആശങ്ക വർധിപ്പിക്കുകയാണ്.
സമൂഹവ്യാപന ഭീതിയിൽ പാലക്കാട് ; 82 കൊവിഡ് രോഗികൾ
RECENT NEWS
Advertisment