Thursday, July 3, 2025 1:38 pm

കേരളത്തിലെ വ്യാപാരമേഖല കോര്‍പ്പറേറ്റുകളുടെ കയ്യിലേക്ക് ; അജ്മല്‍ ബിസ്മി റിലയന്‍സ് സ്വന്തമാക്കി ; ഉർജ – അദാനിയും അൽഫ നിയോൺ ഗ്രൂപ്പും ധനകാര്യ മേഖലയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏറ്റവും വലിയ ഉപഭോകൃത സംസ്ഥാനം എന്ന നിലയില്‍ ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റുകള്‍ കേരളത്തിലേക്ക് കണ്ണുനട്ടിട്ട് കുറച്ചുനാളായി. പല വമ്പന്‍ കമ്പനികളുടെയും ഷോപ്പിംഗ്‌ മാളുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം തുറന്നുകഴിഞ്ഞു. ടെക്‌സ്റ്റൈല്‍, ഹോം അപ്ലയന്‍സ്, ഹോട്ടല്‍, ട്രാവല്‍ & ടൂറിസം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങി സമസ്ത മേഖലകളിലേക്കും പ്രമുഖ കമ്പനികള്‍ കടന്നുകഴിഞ്ഞു. ചിലരാകട്ടെ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റീട്ടെയില്‍ ചെയിന്‍ ശ്രുംഗല ഏറ്റെടുത്ത് തങ്ങളുടെ അധീനതയിലാക്കി. ഹോം അപ്ലയന്‍സ് മേഖലയില്‍ പ്രശസ്തമായ അജ്മല്‍ ബിസ്മി ഒന്നര വര്‍ഷത്തിലേറെയായി റിലയന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലാണ്. എന്നാല്‍ പേരോ ലോഗോയോ മാറ്റാത്തതിനാല്‍ ഈ കൈമാറ്റം അധികമാരും അറിഞ്ഞിട്ടില്ല. കേരളത്തില്‍ മുപ്പതോളം റീട്ടെയില്‍ ഷോറൂമുകളായിരുന്നു വി.എ അജ്മലിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി കണക്ട് പ്രൈവറ്റ് ലിമിറ്റഡിന് ഉണ്ടായിരുന്നത്. ഇന്ന് ഈ കമ്പനി പൂര്‍ണ്ണമായും റിലയന്‍സ് ഗ്രൂപ്പിന്റെയാണ്.

കേരളത്തിലെ ധനകാര്യ മേഖലയിലേക്കും കോര്‍പ്പറേറ്റുകള്‍ കടന്നുവരുന്നതിന്റെ സൂചന ലഭിച്ചുകഴിഞ്ഞു. പണമിടപാട് രംഗത്ത് ആധിപത്യം ഉറപ്പിക്കുകയാണ് ലക്‌ഷ്യം. സ്വര്‍ണ്ണപ്പണയം, നിക്ഷേപങ്ങള്‍, വായ്പകള്‍ എന്നീ രംഗത്തും കേരളത്തിലെ വ്യാപാരികള്‍ക്ക് കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് കരുതാം. ഉർജ – അദാനിയും അൽഫ നിയോൺ ഗ്രൂപ്പും (Urja – Adani, AlphaNeon Group) സാമ്പത്തിക വ്യാപാര മേഖലയിൽ പരസ്പരം കൈകോർക്കുന്നതിന്റെ വാര്‍ത്ത, ദേശീയ വാര്‍ത്താ ഏജന്‍സിയായ ANI ആണ് ആദ്യം പുറത്തുവിട്ടത്, തുടര്‍ന്ന് പത്തനംതിട്ട മീഡിയായും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ തിരുവല്ല നെടുംപറമ്പിൽ ക്രഡിറ്റ് സിണ്ടിക്കേറ്റ് (NCS) എന്ന കമ്പനിയെയാണ് ഇവര്‍ ആദ്യം ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ടെക്സ്റ്റൈല്‍, ജൂവലറി, ഓട്ടോമൊബൈല്‍ മേഖലകളും ഇവര്‍ ലക്ഷ്യമിടുന്നു.

വ്യാപാരികളും ജനങ്ങളും അറിയാത്ത പല ഏറ്റെടുക്കല്‍ നടപടികളും കേരളത്തില്‍ നടന്നുവരികയാണ്. കേരളത്തിലെ റീട്ടെയില്‍ വ്യാപാര രംഗത്തേക്ക് രഹസ്യമായോ പരസ്യമായോ കടന്നുവരുന്ന കോര്‍പ്പറേറ്റുകളോട് മത്സരിച്ചു മുമ്പോട്ടുപോകുവാന്‍ പല വ്യാപാരികള്‍ക്കും കഴിഞ്ഞെന്നു വരില്ല. ചെലവുകള്‍ ചുരുക്കി പുത്തന്‍ വ്യാപാര തന്ത്രങ്ങള്‍ ആവിഷ്കരിച്ചില്ലെങ്കില്‍ നാട്ടിന്‍പുറത്ത് മുമ്പുണ്ടായിരുന്ന മാടക്കടകളുടെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ അതിവേഗം ചെന്നെത്തും. കാലത്തിനൊത്ത് വ്യാപാരവും വ്യാപാരിയും മാറണം. മൊട്ടുസൂചി വാങ്ങുവാന്‍പോലും പുതിയ തലമുറ ഇന്ന് ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളെയാണെന്നത് ആരും വിസ്മരിക്കരുത്. കാലം മാറുന്നതനുസരിച്ച് കോലവും മാറണമെന്ന പഴമൊഴി ഇവിടെ പ്രസക്തമാണ്. നൂതന ആശയങ്ങളും പുത്തന്‍ വ്യാപാര തന്ത്രങ്ങളും നടപ്പിലാക്കുന്നതില്‍ കാലതാമസമോ വീഴ്ചയോ വരുത്തുന്നവര്‍ ഇനിയും ഏറെനാള്‍ വ്യാപാരരംഗത്ത്‌ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് കോഴിയങ്കം നടത്തി ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

0
മഞ്ചേശ്വരം : കാസർഗോഡ് മഞ്ചേശ്വരത്ത് കോഴിയങ്കം നടത്തി ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേരെ...

പറമ്പിക്കുളത്ത് നിന്ന് ​വിദ്യാർത്ഥിയെ കാണാതായതായി പരാതി

0
പറമ്പിക്കുളം : പറമ്പിക്കുളത്ത് നിന്ന് ​ഐ.ടി.ഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട്...

തിരുവൻവണ്ടൂർ പഞ്ചായത്തില്‍ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി

0
തിരുവൻവണ്ടൂർ : ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാർഡിൽ വൃദ്ധന് പേവിഷബാധ ബാധിച്ചതിനെത്തുടർന്ന്...

ഓമനപ്പുഴ കൊലപാതകത്തിൽ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകത്തിൽ അമ്മയ്ക്കും അമ്മാവനും പങ്ക്....