പത്തനംതിട്ട : വിവരാവകാശനിയമത്തെ അഴിമതിക്കാരും കൈക്കുലിക്കാരും അനധികൃതമായി സ്വത്ത് സമ്പാദിച്ചവരുമാണ് ഭയപ്പെടുന്നതെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ്റ്റ്. എം.ആർ. ഹരിഹരൻ നായർ. കേരളാ ജനവേദിയും കേരളാ ഗാന്ധി സ്മാരക നിധിയും സംയുക്തമായി സംഘടിപ്പിച്ച വിവരാവകാശ നിയമത്തിന്റെ 19-ാമത് വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ വിവരാവകാശ പ്രവർത്തകയായി കേരളാ ജനവേദി തെരഞ്ഞെടുത്ത പത്തനംതിട്ട മലയാലപ്പുഴ,താഴം.പി.ഒ അറപ്പുരയ്ക്കൽ വീട്ടിൽ മഞ്ചു ലാലിനുള്ള കേരള ജനവേദി കാരുണ്യ പുരസ്ക്കാരവും അദ്ദേഹം നൽകി. കേരളത്തിൽ ആദ്യമായി ഒരു വിവരാവകാശ പ്രവർത്തകയെ തെരഞ്ഞെടുക്കുന്നതും ആദരിക്കുന്നതും ജനവേദി മാത്രമാണെന്നും അതിന് മഞ്ചു ലാലിന് കിട്ടിയ അർഹത കേരളത്തിലെ വനിതകൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. സൂപ്പർ മാർക്കറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അലങ്കാർ അഷറഫ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം രാജ, പ്രൈവറ്റ് ബസ് ഓണേഴ്സ് ജില്ലാ പ്രസിഡണ്ട് വി.എസ്. ജോർജ്, തൃപ്പൂണിത്തറ ആയുർവേദ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.റെനീറ്റ മാത്യു, വിവരാവകാശ പുരസ്കാര ജേതാവ് ഇ. മഞ്ജൂലാൽ,കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ, ശാസ്താംകോട്ട ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. പ്രദീപ് ശങ്കർ, കെഎസ്ആർടിസി ജീവനക്കാരായ മനോജ് കൊടുമൺ, പ്രീത തിരുവനന്തപുരം വിവരാവകാശ പ്രവർത്തകരായ ശശികുമാർ തുരുത്തിയിൽ, വിൽസൺ അടൂർ, ബിനു ലാൽ പി.കെ എന്നിവർ പ്രസംഗിച്ചു.