സാവോപോളോ : ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങിയതില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്ജി റോസ വെബര്‍ അനുമതി നല്‍കി. വാക്‌സീന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കുമായി 200 ലക്ഷം ഡോസ് വാക്‌സീനാണ് ഫെബ്രുവരിയില്‍ 3.16 കോടി ഡോളറിന് കരാര്‍ ഒപ്പിട്ടത്. വാക്‌സീനുകള്‍ക്ക് അധിക വില നല്‍കിയെന്ന് ചില സെനറ്റര്‍മാര്‍ ആരോപണമുന്നയിച്ചിരുന്നു.
അഴിമതി ആരോപണത്തിന് പിന്നാലെ ഭാരത് ബയോടെക്കുമായുള്ള കരാര്‍ ബ്രസീല്‍ സര്‍ക്കാര്‍ റദ്ദാക്കി. എങ്കിലും അഴിമതി ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ബ്രസീലിയന്‍ ഫെഡറല്‍ പ്രൊസിക്യൂട്ടേഴ്‌സും കണ്‍ട്രോളര്‍ ജനറല്‍ ഓഫിസും വെവ്വേറെ അന്വേഷിക്കും. ഗവണ്‍മെന്റ് ചീഫ് വിപ്പ് റിക്കാര്‍ഡോ ബാരോസിനെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്.