കൊവിഷീല്‍ഡ് വാങ്ങിയതില്‍ അഴിമതി ആരോപണം ; ബൊല്‍സൊനാരോക്കെതിരെ അന്വേഷണത്തിന് ബ്രസീല്‍ സുപ്രീം കോടതി അനുമതി

For full experience, Download our mobile application:
Get it on Google Play

സാവോപോളോ : ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങിയതില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്ജി റോസ വെബര്‍ അനുമതി നല്‍കി. വാക്‌സീന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കുമായി 200 ലക്ഷം ഡോസ് വാക്‌സീനാണ് ഫെബ്രുവരിയില്‍ 3.16 കോടി ഡോളറിന് കരാര്‍ ഒപ്പിട്ടത്. വാക്‌സീനുകള്‍ക്ക് അധിക വില നല്‍കിയെന്ന് ചില സെനറ്റര്‍മാര്‍ ആരോപണമുന്നയിച്ചിരുന്നു.

അഴിമതി ആരോപണത്തിന് പിന്നാലെ ഭാരത് ബയോടെക്കുമായുള്ള കരാര്‍ ബ്രസീല്‍ സര്‍ക്കാര്‍ റദ്ദാക്കി. എങ്കിലും അഴിമതി ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ബ്രസീലിയന്‍ ഫെഡറല്‍ പ്രൊസിക്യൂട്ടേഴ്‌സും കണ്‍ട്രോളര്‍ ജനറല്‍ ഓഫിസും വെവ്വേറെ അന്വേഷിക്കും. ഗവണ്‍മെന്റ് ചീഫ് വിപ്പ് റിക്കാര്‍ഡോ ബാരോസിനെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...