ആരോഗ്യവകുപ്പില്‍ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്നു : അഡ്വ. അടൂര്‍ പ്രകാശ് എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നുകളും ഇല്ലാതെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം താറുമാറായിരിക്കുകയാണെന്നും ആരോഗ്യവകുപ്പില്‍ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്നും യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ആശുപത്രികളിലെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്‍റെയും ക്ഷാമം പരിഹരിക്കുക, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവം പരിഹരിക്കുക, രോഗികളുടെ ജീവന്‍ വെച്ച് പന്താടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളേജുകള്‍ക്ക് മുമ്പില്‍ നടത്തിയ സമര പരിപാടികളുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോന്നി മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോര ജില്ലയായ പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലക്ഷ്യമിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വളരെയേറെ താല്‍പര്യമെടുത്ത് ആരംഭിച്ച മെഡിക്കല്‍ കോളേജ് അസൗകര്യങ്ങളുടെയും അനാസ്ഥയുടെയും മുഖമുദ്രയായി മാറിയിരിക്കുകയാണെന്നും ഇത് പരിഹരിച്ചില്ലെങ്കില്‍ അതിശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസും യു.ഡി.എഫും നേതൃത്വം നല്‍കുമെന്നും അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ റോബിന്‍ പീറ്റര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, എസ്. സന്തോഷ് കുമാര്‍, ഹരികുമാര്‍ പൂതങ്കര, ഡി. ഭാനുദേവന്‍, എസ്.വി. പ്രസന്നകുമാര്‍, എലിസബത്ത് അബു, റെജി പൂവത്തൂര്‍, എം.വി. ഫിലിപ്പ്, മാത്യു ചെറിയാന്‍, എം.എസ്. പ്രകാശ്, സജി കൊട്ടയ്ക്കാട്, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ദീനാമ്മ റോയി, ആര്‍. ദേവകുമാര്‍, കാട്ടൂര്‍ അബ്ദുള്‍സലാം, ജി. രഘുനാഥ്, തോപ്പില്‍ ഗോപകുമാര്‍, റജി തോമസ്, കെ. ജയവര്‍മ്മ, കെ. ജാസിംകുട്ടി, പഴകുളം ശിവദാസന്‍, ജോണ്‍സണ്‍ വിളവിനാല്‍, റോജിപോള്‍ ദാനിയേല്‍, സുനില്‍ പുല്ലാട്, ജെറി മാത്യു സാം, പ്രൊഫ. പി.കെ. മോഹന്‍രാജ്, ഈപ്പന്‍ കുര്യന്‍, സിബി താഴത്തില്ലത്ത്, എബി മേക്കരിങ്ങാട്ട്, സഖറിയാ വര്‍ഗ്ഗീസ്, മലയാലപ്പുഴ ജ്യോതിഷ്കുമാര്‍, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡന്‍, അലന്‍ ജിയോ മൈക്കിള്‍, ടി.എച്ച്. സിറാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...