ചെങ്ങന്നൂര്‍ : പുത്തന്‍കാവ് ഐക്കാട് പാലത്തിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വളരെ നാളായി വോള്‍ട്ടേജ് ക്ഷാമം നേരിടുന്നതായി പരാതി. ഇതു സംബന്ധിച്ച് നഗരസഭാ 10-ാം വാര്‍ഡ് കൗണ്‍സിലര്‍ വൈദ്യുതി ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനി
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വോള്‍ട്ടേജ് കുറവു കാരണം വിലപിടിപ്പുള്ള വൈദ്യുതി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുക പതിവാണ്. വോള്‍ട്ടേജ് കൂടുകയും കുറയുകയും ഇടയ്ക്ക് പൂര്‍ണ്ണമായും വൈദ്യുതി നിലയ്ക്കുകയും പതിവാണ് ഇവിടെ.
നിലവിലുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ കൂടുതല്‍ ഉപഭോക്താക്കളുള്ളതുകൊണ്ട് പുതിയതായി ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കൂടി സ്ഥാപിക്കുകയോ നിലവിലുള്ളതിന്റെ തകരാറ് പരിഹരിക്കുകയോ ചെയ്യണം. പുത്തന്‍കാവ്, കുറ്റിപ്പള്ളി തുടങ്ങിയ ഭാഗത്തെ നൂറോളം വീടുകളെയും സ്ഥാപനങ്ങളെയും വോള്‍ട്ടേജ് ക്ഷാമം കാര്യമായി ബാധിക്കുന്നുണ്ട്. അടിയന്തിരമായി പ്രസ്തുത വിഷയത്തിന് പരിഹാരം കാണണമെന്ന് മിനിസജന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.