പുത്തന്‍കാവില്‍ വോള്‍ട്ടേജ് ക്ഷാമം : കൗണ്‍സിലര്‍ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പുത്തന്‍കാവ് ഐക്കാട് പാലത്തിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വളരെ നാളായി വോള്‍ട്ടേജ് ക്ഷാമം നേരിടുന്നതായി പരാതി. ഇതു സംബന്ധിച്ച് നഗരസഭാ 10-ാം വാര്‍ഡ് കൗണ്‍സിലര്‍ വൈദ്യുതി ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളേയും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ജോലി ചെയ്യുന്നവരെയും ഇത് ഏറെ ബാധിക്കുന്നു. വീടുകളില്‍ വെള്ളം പമ്പുചെയ്യാനുള്ള മോട്ടോറുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വൈദ്യുതി വേണ്ടിവരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതു കാരണം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഇത് ഏറെ ബാധിക്കുന്നു. രാത്രികാലങ്ങളില്‍ പലപ്പോഴും വോള്‍ട്ടേജ് കുറയുന്നതിനാല്‍ വൈദ്യുതി വിളക്കുകള്‍പോലും തെളിയിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വോള്‍ട്ടേജ് കുറവു കാരണം വിലപിടിപ്പുള്ള വൈദ്യുതി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുക പതിവാണ്.  വോള്‍ട്ടേജ് കൂടുകയും കുറയുകയും ഇടയ്ക്ക് പൂര്‍ണ്ണമായും വൈദ്യുതി നിലയ്ക്കുകയും പതിവാണ് ഇവിടെ.

നിലവിലുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ കൂടുതല്‍ ഉപഭോക്താക്കളുള്ളതുകൊണ്ട് പുതിയതായി ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കൂടി സ്ഥാപിക്കുകയോ നിലവിലുള്ളതിന്റെ തകരാറ് പരിഹരിക്കുകയോ ചെയ്യണം. പുത്തന്‍കാവ്, കുറ്റിപ്പള്ളി തുടങ്ങിയ ഭാഗത്തെ നൂറോളം വീടുകളെയും സ്ഥാപനങ്ങളെയും വോള്‍ട്ടേജ് ക്ഷാമം കാര്യമായി ബാധിക്കുന്നുണ്ട്. അടിയന്തിരമായി പ്രസ്തുത വിഷയത്തിന് പരിഹാരം കാണണമെന്ന് മിനിസജന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...