Thursday, July 4, 2024 9:46 pm

കള്ളപ്പണം ; പാണക്കാട് തങ്ങളെ ഇഡി ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കള്ളപ്പണ ഇടപാടില്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റും നിരവധി പള്ളികളുടെ ഖാസിയുമായ പാണക്കാട് സെയ്ദ് ഹൈദരാലി ശിഹാബ് തങ്ങളെ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തുവെന്ന  രേകഖള്‍ പുറത്തുവിട്ട് കെ.ടി.ജലീല്‍. ചന്ദ്രിക ദിനപത്രത്തിലെ 10 കോടിയുടെ കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യലുണ്ടായത്. പാലാരിവട്ടം പാലത്തിന്റെ അഴിമിതി പണം അടക്കമുള്ള കള്ളപ്പണം ചന്ദ്രികയില്‍ നിക്ഷേപിച്ചുവെന്നാണ് കേസ്.

2020 ജൂലൈ 24 ന് എന്‍ഫോഴ്സ്മെന്‍രിനുമുന്നില്‍ ഹാജരാകണമെന്ന് നോട്ടീസ് നല്‍കി. മുസ്ലീം പ്രിന്റിംഗ് ആന്റ് പ്ബ്ലംഷിംഗ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയിലാണ് തങ്ങളെ ചോദ്യം ചെയ്തത്. പാണക്കാട് തങ്ങള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ആയിരുന്നു മൂന്നാമത്തെ തവണ ഇഡി വീട്ടിലേക്ക് എത്തിയത്. രാവിലെ 11 മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ടുവരെ നീണ്ടുവെന്നും ആണ് വിവരം.

രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. എന്നാല്‍ മൂന്നാമത്ത തവണ പാണക്കാട് വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ എത്തി. അവിടെ നിന്നും സ്വകാര്യ വാഹനത്തിലാണ് പാണക്കാട് എത്തിയത്.

മുസ്ലീം ലീഗിന്റെ കീഴിലുള്ള അബ്ദുറഹാമാന്‍ നഗര്‍ സഹകരണ ബാങ്കില്‍ 110 കോടിയുടെ കള്ളപ്പണം കണ്ടെത്തിയതിലും അന്വേഷണം നേരിടുകയാണ്. ഇതില്‍ 3.5 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാസിഖ് പാണ്ടിക്കാടിന്റെ പേരിലുള്ളതാണെന്നാണ് വിവരം. ഇവിടെ അക്കൗണ്ട് ഉള്ള 71 ആളുകളെ കണ്ടെത്താനായിട്ടില്ല. 3.5 കോടി ഇവരുടെ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. ഈബാങ്കില്‍ 600 കോടിയോളം രൂപയുടെ കള്ളപ്പണം ഉണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള സര്‍വകലാശാല സെനറ്റ് നിയമനം ; അഞ്ചു പേരെ നോമിനേറ്റ് ചെയ്ത് ഗവര്‍ണര്‍ ആരിഫ്...

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് നിയമനത്തിലേക്ക് അഞ്ചു പേരെ ഗവർണർ ആരിഫ്...

കെ. കരുണാകരൻ ജന്മദിനാഘോഷം നാളെ

0
പത്തനംതിട്ട : മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം...

അത്യാഢംബര വാഹന വിൽപ്പന കേന്ദ്രത്തിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ പരിശോധന

0
കൊച്ചി : അത്യാഡംബര വാഹന വിൽപ്പന കേന്ദ്രത്തിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ...

വീട്ടിൽ കൂടോത്രം വെച്ചത് കണ്ടെത്തിയ സംഭവം ; തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്ന് കെ...

0
കണ്ണൂര്‍: തന്‍റെ വീട്ടില്‍ നിന്നും കൂടോത്രം വെച്ചത് കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്...