വ​സ്തു എ​ഴു​തി​ന​ല്‍കാ​ത്ത​തി​ന്റെ പേ​രി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ; മരുമകന് ജീവപര്യന്തം കഠിനതടവും പിഴയും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വ​സ്തു എ​ഴു​തി​ന​ല്‍കാ​ത്ത​തി​ന്റെ പേ​രി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​രു​മ​ക​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ആ​റ് മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കി​ളി​മാ​നൂ​ര്‍ പ​ഴ​യ​കു​ന്നി​മ്മേ​ല്‍ അ​ട​യ​മ​ണ്‍ വ​യ​റ്റി​ന്‍ക​ര കു​ന്നി​ല്‍ വീ​ട്ടി​ല്‍ രാ​ജ​മ്മ​യെ​യാ​ണ് മ​രു​മ​ക​ൻ പ്ര​സാ​ദ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജി ജി. ​രാ​ജേ​ഷാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച​ത്. രാ​ജ​മ്മ​യു​ടെ മ​ക​ള്‍ ഷീ​ജ (സ​ലീ​ന)​യു​ടെ ഭ​ര്‍ത്താ​വാ​ണ് പ്ര​തി. ര​ണ്ട് ആ​ണ്‍കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ ഷീ​ജ വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

ആ​ലും​മൂ​ട്ടി​ല്‍ ഷീ​ജ വാ​ങ്ങി​യ വ​സ്തു​വി​ല്‍ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നാ​യി പ്ര​തി അ​ടി​ത്ത​റ കെ​ട്ടി​യി​രു​ന്നു. വ​സ്തു പ്ര​തി​യു​ടെ പേ​രി​ല്‍ മാ​റ്റി ന​ല്‍കി​യാ​ല്‍ വാ​യ്പ​യെ​ടു​ത്ത് കെ​ട്ടി​ട നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.നേ​ര​ത്തേ ഈ ​വ​സ്തു പ​ണ​യ​പ്പെ​ടു​ത്തി​യ എ​ടു​ത്ത വാ​യ്പ ബാ​ധ്യ​ത തീ​ര്‍ക്കാ​തെ വ​സ്തു എ​ഴു​തി ന​ല്‍കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ രാ​ജ​മ്മ ഉ​റ​ച്ച് നി​ന്ന​താ​ണ് പ്ര​തി​യെ പ്ര​കോ​പി​ത​നാ​ക്കി​യ​ത്. 2014 ഡി​സം​ബ​ര്‍ 26ന് ​രാ​ത്രി ഒ​മ്പ​തി​ന് ടി.​വി ക​ണ്ടി​രു​ന്ന രാ​ജ​മ്മ​യെ പു​റ​കി​ലൂ​ടെ എ​ത്തി​യ പ്ര​തി ക​മ്പ് കൊ​ണ്ട് ത​ല​ങ്ങും​വി​ല​ങ്ങും മ​ര്‍ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​എ​ല്‍. ഹ​രീ​ഷ്കു​മാ​ര്‍ ഹാ​ജ​രാ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...