അമുലിന്റെയും പതഞ്ജലിയുടെയും വ്യാജന്‍ ; ഫാക്ടറി പൂട്ടിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: അമുല്‍, പതഞ്ജലി തുടങ്ങിയ ബ്രാന്‍ഡുകളുടെ ലേബലില്‍ വ്യാജ നെയ് നിര്‍മ്മിച്ചിരുന്ന ഫാക്ടറി അടച്ചുപൂട്ടി പോലീസ്. ദ്വാരക പോലീസും വിജിലന്‍സും നടത്തിയ പരിശോധനയിലാണ് വ്യാജ നെയ് നിര്‍മാണ ഫാക്ടറി കണ്ടെത്തിയത്. ഇവിടെ നിന്ന് വ്യാജ നെയ് നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികളും പിടിച്ചെടുത്തു. പരിശോധന വിവരം അറിഞ്ഞതിന് പിന്നാലെ ഉടമ സുമിത് ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും ദ്വാരക പോലീസ് അറിയിച്ചു. അമുല്‍, മദര്‍ ഡയറി, പതഞ്ജലി തുടങ്ങിയ വിവിധ ബ്രാന്‍ഡുകളുടെ 4,900 സ്റ്റിക്കറുകളാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

പരിശോധനയ്ക്കായി ഫാക്ടറിയില്‍ എത്തിയപ്പോള്‍ രണ്ടു ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഫാക്ടറി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും ദ്വാരക ഡെപ്യൂട്ടി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം ഒഡീഷയില്‍ നിന്നും വ്യാജ നെയ്യ് നിര്‍മ്മാണ കേന്ദ്രം പോലീസ് അടച്ചുപൂട്ടിയിരുന്നു. പതഞ്ജലി കമ്പനിയുടെ പരസ്യങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് പതഞ്ജലിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. പതഞ്ജലി ആയുര്‍വേദ് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ രോഗങ്ങള്‍ ഭേദമാക്കുമെന്ന തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരെയാണ് സുപ്രീംകോടതി എതിര്‍പ്പ് രേഖപ്പെടുത്തിയത്.

പതഞ്ജലിയോട് വഞ്ചനാപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശിക്കുകയും അനുസരിക്കാത്തതിന് കാര്യമായ പിഴ ചുമത്തുമെന്നും സുപ്രീംകോടതി അറിയിച്ചു. പതഞ്ജലി ആയുര്‍വേദിന്റെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉടന്‍ പിന്‍വലിക്കണം. അത്തരം ലംഘനങ്ങള്‍ കോടതി വളരെ ഗൗരവമായി കാണുകയും ഒരു പ്രത്യേക രോഗം ഭേദമാക്കുമെന്ന് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന ഓരോ ഉല്‍പ്പന്നത്തിനും ഒരു കോടി രൂപ വരെ പിഴ ചുമത്തുന്നത് പരിഗണിക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ് അമാനുള്ള വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...