ന്യൂഡൽഹി : മിസോറാമിൽ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ നടക്കും. ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ടും മിസോറാം പീപ്പിൾസ് മൂവ്മെന്റും തമ്മിലാണ് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. 40 നിയമസഭ മണ്ഡലങ്ങൾ ഉള്ള ചെറിയ വടക്ക് കിഴക്കൻ സംസ്ഥാനമാണ് മിസോറാം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങൾ ഉള്ള സംസ്ഥാനമാണ്. മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. നാളെ രാവിലെ എട്ട് മണി മുതൽ മിസോറാമിൽ വോട്ടെണ്ണൽ ആരംഭിക്കും. മിസോറാം നാഷണൽ ഫ്രണ്ട്, മിസോറം പീപ്പിൾസ് മൂവ്മെന്റ്, കോൺഗ്രസ് ത്രികോണ മത്സരം നടന്ന സംസ്ഥാനത്ത് ബിജെപിയും ശുഭപ്രതീക്ഷയിലാണ്.
എല്ലാ പാർട്ടികൾക്കും കേവല ഭൂരിപക്ഷമായ 21ൽ താഴെ സീറ്റുകൾ മാത്രമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. എംഎൻഎഫിനെ പിന്തള്ളി ഇസഡ്പിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ്-എംഎൻഎഫ് സർക്കാരുകൾ മാറി മാറി ഭരിക്കുന്ന രീതിയിൽ മാറ്റം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. നാല് സംസ്ഥാനങ്ങൾക്കൊപ്പം ഇന്നായിരുന്നു സംസ്ഥാനത്തെ വോട്ടെണ്ണൽ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച മണിപ്പൂരിലെ ജനങ്ങൾക്ക് വിശേഷ ദിവസം ആയതിനാൽ വോട്ടെണ്ണൽ മാറ്റി വെക്കുകയായിരുന്നു. അതേസമയം ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ എക്സിറ്റ് പോളിംഗ് തുടരുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ തെലങ്കാനയില്‍ പോളിംഗിന്‍റെ ആദ്യം മുതല്‍ കോണ്‍ഗ്രസാണ് മുന്നില്‍ നില്‍ക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033