കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ മിത്ര ചൈതന്യ (21), ഹേമലത (20) എന്നിവരെയാണ് കഞ്ചാവ് കടത്തിയതിനു തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഹേമലതയുടെ പിറന്നാളിനു ഐഫോൺ വാങ്ങുന്നതിനു വേണ്ടിയാണ് ലഹരിക്കടത്തിനു ഇറങ്ങിയതെന്ന് മിത്ര ചൈതന്യ മൊഴി നൽകി. ഒഡീഷയിൽനിന്നും 12 കിലോ കഞ്ചാവും വാങ്ങി വരുന്ന വഴി ഖമ്മം ജില്ലയിൽ വെച്ചാണ് ഇവർ പോലീസിന്റെ പിടിയിലായത്. പോലീസ് നൽകുന്ന വിവരപ്രകാരം കിലോയ്ക്ക് 16000 രൂപയ്ക്കാണ് ചൈതന്യ ഒഡീഷയിൽനിന്നും കഞ്ചാവ് വാങ്ങിയത്. ശേഷം ബൈക്കിൽ കാമുകിയുമായി ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നാൽ റോഡിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയത്. പോലീസിനെ കണ്ട് യുവാവ് ബൈക്കിന്റെ വേഗം കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ  സംഘം പിന്തുടർന്നു. ഇതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. അപകടത്തിൽ ചൈതന്യയ്ക്കും ഹേമലതയ്ക്കും നിസ്സാര പരുക്കേറ്റതായും പോലീസ് പറഞ്ഞു.

കഞ്ചാവിനൊപ്പം പ്രതികളുടെ നാല് ഫോണുകളും ബൈക്കും പോലീസ് പിടികൂടിയിട്ടുണ്ട്. ഹേമലതയുടെ പിറന്നാളിനു ഐഫോൺ സമ്മാനിക്കുന്നതിനു വേണ്ടിയാണ് കഞ്ചാവ് കടത്തിന് ഇറങ്ങിയതെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞത്. എന്നാൽ ചൈതന്യ മുൻപ് സമാനമായ മൂന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...

കയ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം : മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ

0
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ...

കേന്ദ്ര അവഗണന ; 11,000 കി.മീ. നാലുവരി റെയിൽപ്പാത പദ്ധതിയിൽ കേരളമില്ല

0
കോഴിക്കോട് : റെയിൽപ്പാത നാലുവരിയായി ഇരട്ടിപ്പിക്കുന്ന പദ്ധതിയിൽ കേരളമില്ല. രാജ്യത്തെ ഏറ്റവുംതിരക്കേറിയ...

പ്രൈമറി സ്കൂളിലെ 3 വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചു ; തല്ലിയത് മാർക്ക് കുറഞ്ഞതിന്

0
ബെംഗളൂരു: കർണാടകയിലെ ഷിമോഗ ജില്ലയിലെ സാഗര താലൂക്കിലുള്ള സർക്കാർ പ്രൈമറി സ്കൂളിലെ...