കുലശേഖരത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി: കുലശേഖരത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുലശേഖരം സൂര്യകോട് മുള്ളക്കുഴി സ്വദേശി ജോണ്‍ ഐസക് (40), ഭാര്യ സന്ധ്യ(34) എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. ജോണ്‍ പ്രദേശത്ത് പ്ലമ്പറായി ജോലി ചെയ്യുന്നയാളാണ്. 10 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളില്ല. ജോണ്‍ ഐസക് അറിയാതെ ഭാര്യ സന്ധ്യ അഴകന്‍പാറ തട്ടന്‍വിള സ്വദേശി വര്‍ഗീസിന്റെ മകന്‍ പ്രവീണ്‍ എന്നയാളില്‍ നിന്നും വിവാഹ വാഗ്ദാനം നല്‍കി 30 ലക്ഷം രൂപ വാങ്ങിയതായി പറയപ്പെടുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം പ്രവീണ്‍ തന്റെ അമ്മയ്ക്കൊപ്പം സന്ധ്യയുടെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് സന്ധ്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടതായി പരിസരവാസികള്‍ പറയുന്നു.

രാവിലെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ജനല്‍ വഴി നോക്കിയപ്പോള്‍ സന്ധ്യയെ കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്നതായും ജോണ്‍സണെ കട്ടിലില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുലശേഖരം പോലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനായി നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യ ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാണോ അതോ നാണക്കേട് കൊണ്ട് രണ്ടു പേരും ചേര്‍ന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് പോലീസ് അന്വേഷിച്ചുവരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...

മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മോദി ; പുനഃസംഘടന അടുത്ത മാസം

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന....