കോലഞ്ചേരി : വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ തോമസുകുട്ടി (74), ഭാര്യ ശാന്തമ്മ (71) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. കാറില്‍ നിന്നെടുത്തപ്പോഴേയ്ക്കും തോമസ് കുട്ടി മരണമടഞ്ഞിരുന്നു. ശാന്തമ്മ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകും വഴിയാണ് മരിച്ചത്.
വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
RECENT NEWS
Advertisment