തിരുവനന്തപുരം : നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവെച്ചു. പ്രതി കേദൽ ജിൻസൺ രാജയുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള തൊണ്ടി മുതലുകളുടെ ഫോറൻസിക് റിപ്പോർട്ട് വരാത്തതിനെ തുടർന്നാണ് മാറ്റിവെച്ചത്. കേദലിന് വിചാരണ നേടാനുള്ള മാനസികാരോഗ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിചാരണ നടപടികളിലേക്ക് കടക്കുന്നത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തി ചുട്ടുകരിച്ച കേസിലെ പ്രതിയാണ് കേദൽ ജിൻസൺ രാജ. ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. കേഡൽ ജിൻസൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നുവെന്നായിരുന്നു കണ്ടെത്തൽ.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.