കോടതി നിർദ്ദേശം കൈമാറാൻ എത്തിയ വനിതാ ഗുമസ്തക്കെതിരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലായിൽ വനിതാ ഗുമസ്തക്കെതിരെ ആക്രമണം. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട കോടതി നിർദ്ദേശം കൈമാറാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തത്. പെൺകുട്ടിയുടെ പിതാവ് ജെയിംസ്, സഹോദരൻ നിഹാൽ എന്നിവരാണ് പാല കുടുംബ കോടതി ഗുമസ്ത റിൻസിയെ ആക്രമിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

പാല കുടുംബ കോടതിയിൽ പൂഞ്ഞാർ സ്വദേശിനിയും തലയോലപ്പറമ്പ് സ്വദേശിയുമായുള്ള ഒരു വിവാഹ മോചനക്കേസ് നടക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി നിർദ്ദേശം പെൺകുട്ടിയുടെ വീട്ടിൽ നൽകാൻ എത്തിയപ്പോഴായിരുന്നു കയ്യേറ്റം. കല്ലുകൊണ്ടുൾപ്പെടെ അടിക്കാൻ ശ്രമിച്ച ഇവർ ജീവനക്കാരിയെ തള്ളുകയും ചെയ്തു. ആക്രമണത്തിൽ ജീവനക്കാരിക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ട് മുൻപ് തലതവണ പെൺകുട്ടിയുടെ വീട്ടുകാരെ വിളിപ്പിച്ചെങ്കിലും അവർ എത്താൻ തയ്യാറായിരുന്നില്ല. കോടതി നടപടികളുമായി അവർ സഹകരിച്ചതുമില്ല. ഇതോടെയാണ് ജീവനക്കാരി നേരിട്ട് നിർദ്ദേശം കൈമാറാൻ എത്തിയത്. പരാതിക്കാരനായ തലയോലപ്പറമ്പ് സ്വദേശിയും ജീവനക്കാരിക്കൊപ്പമുണ്ടായിരുന്നു.

ദമ്പതികളുടെ കുട്ടിയെ കേരളത്തിന് വെളിയില്‍ കൊണ്ടു പോകരുതെന്ന് ഇന്‍ജക്ഷന്‍ കൈമാറാന്‍ എത്തിയതായിരുന്നു ഇവര്‍. നഴ്‌സായ കുട്ടിയുടെ അമ്മ ജര്‍മ്മിനിയിലേയ്ക്ക് പോയിരുന്നു. അച്ഛന്‍ കൊടുത്ത പരാതിയിലാണ് കോടതി നിര്‍ദ്ദേശം. ആഴ്ചയില്‍ ഒരിക്കല്‍ കുഞ്ഞിനെ അച്ഛനെ കാണിക്കണം എന്ന ഉത്തരവ് നേരിട്ട് കൈമാറാന്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഗുമസ്തയുടെ ഒപ്പമുണ്ടായിരുന്ന ആള്‍ അക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. പോലീസില്‍ പരാതി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...