ജെറ്റ് സ്‌കീ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഉപഭോക്​താവിന്​ നഷ്ടപരിഹാരം വിധിച്ച്​ കോടതി

For full experience, Download our mobile application:
Get it on Google Play

അബൂദബി: സാ​ങ്കേതിക തകരാറുള്ള ജെറ്റ് സ്‌കീ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഉപഭോക്​താവിന്​ നഷ്ടപരിഹാരം വിധിച്ച്​ അബൂദബി സിവിൽ ഫാമിലി കോടതി. വിൽപനക്കാരൻ ജെറ്റ്​ സ്കീയുടെ തുകയായ 55,000 ദിർഹവും 3,000 ദിർഹം നഷ്ടപരിഹാരവും ഉപഭോക്​താവിന്​ നൽകണമെന്നാണ്​ കോടതി വിധിച്ചത്​. ജെറ്റ്​ സ്​കീ വാങ്ങിയ ശേഷം വെറും 14 മണിക്കൂര്‍ മാത്രമാണ് ഉപയോഗിച്ചത്​. പുതിയതിനു സമാനമാണെന്ന്​ വിശ്വസിപ്പിച്ചായിരുന്നു വില്‍പ്പനക്കാരന്‍ ജെറ്റ് സ്‌കീ പരാതിക്കാരന് കൈമാറിയിരുന്നത്​. കടലില്‍ പരീക്ഷണയോടിക്കലില്‍ തന്നെ ജെറ്റ് സ്‌കീ തകരാറിലായി.

ഇത്​ പരിഹരിക്കാനായി പ്രദേശത്തെ വര്‍ക് ഷോപ്പിലെത്തിച്ചപ്പോഴാണ്​ ജെറ്റ് സ്‌കീ 6987 മൈല്‍ ഓടിയിട്ടുള്ളതാണെന്നും വില്‍പ്പനക്കാരന്‍ പറഞ്ഞതു പോലെ 14 മണിക്കൂറല്ല 320 മണിക്കൂറാണ് അത് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും വ്യക്തമായത്. വാഹനം പ്രവര്‍ത്തിച്ച മണിക്കൂറുകള്‍ പൂജ്യമാക്കി മാറ്റിയിരുന്നുവെന്നും വര്‍ക് ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതോടെ​ പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. വില്‍പ്പനക്കാരൻ തകരാറുകള്‍ മറച്ചുവെച്ചാണ് ഉത്​പന്നം വിറ്റതെന്നും കോടതി കണ്ടെത്തി. തുടർന്ന്​ വാഹനത്തിന് ഈടാക്കിയ 55,000 ദിര്‍ഹവും നഷ്ടപരിഹാരമായി 3000 ദിര്‍ഹവും നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...