ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണവുമായി സഹകരിക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണവുമായി സഹകരിക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി കോടതി. പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ, ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. എസ് ഐ ടി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ മൊബൈൽ സേവന ദാതാക്കൾക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. എസ് ഐ ടി ആവശ്യപ്രകാരമാണ് ഹൈക്കോടതി ഉത്തരവ്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഹൈക്കോടതിയിൽ അടച്ചിട്ട മുറിയിലാണ് വാദം തുടങ്ങിയത്. അന്വേഷണ പുരോഗതി റിപ്പോർട്ട് എസ് പി ഹാജരാക്കി.

സാമ്പിൾ എടുക്കാൻ നടപടികൾ സ്വീകരിച്ചുവെ‌‌‌ന്ന് കോടതിയിൽ അറിയിച്ചു. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ സേവന ദാതാക്കൾ സഹകരിച്ചാൽ മാത്രമേ ഈ അന്വേഷണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നും എസ് പി പറഞ്ഞു. ഇതോടെയാണ് മൊബൈൽ കമ്പനികൾ സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. പ്രതികളുടെ ഫോൺ വിശദാംശങ്ങൾ ലഭ്യമാക്കാൻ കമ്പനികൾ സഹകരിക്കണമെന്നും എസ് ഐ ടി ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണമെന്നും ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....