പാലിയേക്കരയിൽ കോടതി ഏർപ്പെടുത്തിയ ടോൾ വിലക്ക് തുടരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ദേശീയപാതയിൽ മണ്ണുത്തി-ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് പാലിയേക്കരയിൽ കോടതി ഏർപ്പെടുത്തിയ ടോൾ വിലക്ക് തുടരും. വിലക്ക് നീക്കുന്ന കാര്യത്തിൽ ഉപാധികളോടെ തിങ്കളാഴ്ച ഉത്തരവുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉത്തരവ് പറയുന്നത് ഹൈകോടതി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ തുടങ്ങിയവരുടെ ഡിവിഷൻബെഞ്ച് നീട്ടിവെച്ചു. നിർമാണത്തിന് കരാറെടുത്തവരുടെ പിഴവിൽ തങ്ങളാണ് നഷ്ടം അനുഭവിക്കുന്നതെന്ന് ടോൾ കമ്പനി ചൂണ്ടിക്കാട്ടിയപ്പോൾ, ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്ന് കോടതി മറുപടി നൽകി.

അടിപ്പാത നിർമാണം നടക്കുന്ന മുരിങ്ങൂരിൽ ഞായറാഴ്ച സർവിസ് റോഡ് ഇടിയുകയും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ് മാറ്റിയത്. വിഷയത്തിൽ റിപ്പോർട്ട് തേടിയ കോടതി ഹർജി വീണ്ടും ബുധനാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച ഹർജി പരിഗണിക്കവേ മണ്ണിടിച്ചിൽ ഹരജിക്കാർ കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. നിർമാണത്തിനിടെ സംഭവിച്ചതാണെന്നും പരിഹരിച്ചെന്നും ദേശീയപാത അതോറിറ്റി വിശദീകരിച്ചു.  സംഭവം സംബന്ധിച്ച് ഓൺലൈനിൽ ഹാജരായ തൃശൂർ ജില്ല കലക്ടർ അർജുൻ പാണ്ഡ്യനിൽനിന്ന് വിശദീകരണം തേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...