ഷൂട്ടിങ് മത്സരാർഥിയെ പരിശീലനത്തിൽ നിന്ന് തടഞ്ഞതിൽ കേസെടുക്കാൻ കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഷൂട്ടിങ് മത്സരാർഥിയെ പരിശീലനത്തിൽ നിന്ന് തടഞ്ഞതിൽ കേസെടുക്കാൻ കോടതി ഉത്തരവ്.കോഴിക്കോട് ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി അഭിജിത് ശബരീഷിനെതിരെ കേസെടുക്കാനാണ് കോഴിക്കോട് പോക്‌സോ കോടതിയുടെ ഉത്തരവ്. വയനാട് സ്വദേശി ആര്യന്റെ പരിശീലനം തടസപ്പെടുത്തിയെന്നാണ് പരാതി. അസോസിയേഷനിലെ തർക്കത്തിന്റെ ഭാഗമാണ് പരാതിയെന്ന കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിന്റെ റിപ്പോർട്ട് കോടതി തള്ളി. വയനാട് സ്വദേശിയായ പത്താം ക്ലാസുകാരൻ ആര്യൻ നിരവധി ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ളതാണ്.

പരിശീലനത്തിനായാണ് കോഴിക്കോട്ടേക്ക് എത്തിയത്. എന്നാൽ, കോഴിക്കോട് ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി അഭിജിത് ശബരീഷ് കുട്ടിയുടെ പരിശീലനം പലതവണ തടസ്സപ്പെടുത്തി എന്നു പറഞ്ഞാണ് കുട്ടിയുടെ മാതാവ് പൊലീസിനെ സമീപിച്ചത്. എന്നാൽ, കുട്ടിയുടേയോ മാതാവിന്റെയോ മൊഴിയെടുക്കാൻ പോലും മെഡിക്കൽ കോളജ് പൊലീസ് തയ്യാറായില്ല. ഇതിനെ തുടർന്നാണ് മാതാവ് കോടതിയെ സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

0
ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള....

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...