വഞ്ചിയൂര്‍: പി.കെ.ഫിറോസിനെ 14 ദിവസത്തേക്ക് വഞ്ചിയൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷക്കേസിലെ ഒന്നാം പ്രതിയാണ് യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി. സംഘര്‍ഷത്തില്‍ റിമാന്‍ഡിലാകുന്ന യൂത്ത് ലീഗുകാര്‍ ഇതോടെ 29 ആയി. ജാമ്യമില്ലാ വകുപ്പുപ്രകാരം കന്റോണ്‍മെന്റ് പോലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നും ശക്തമായി നേരിടുമെന്നും .അതിനിടെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് നടക്കാവിൽ യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.
പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നെന്നും അറസ്റ്റില്‍ പതറില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പി.കെ.ഫിറോസിന്റെ അറസ്റ്റ് തീക്കളിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു . പോലീസ് നടപടിയെ ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്നും സലാം വ്യക്തമാക്കി.