കുറിയന്നൂർ മാർത്തോമാ ഹൈസ്കൂളില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന നാടകാവതരണം പുതുമ നിറഞ്ഞതായി

For full experience, Download our mobile application:
Get it on Google Play

കുറിയന്നൂർ : മാർത്തോമാ ഹൈസ്കൂൾ കുറിയന്നൂർ വായനമാസാചരണത്തോടനുബന്ധിച്ച് ബഷീർ കഥകളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന നാടകാവതരണം പുതുമ നിറഞ്ഞതായി. സൂര്യ തിയേറ്റേഴ്‌സ് അവതരിപ്പിച്ച നാടകത്തിന് രചന നിർവഹിച്ചത് ബഷീർ മണക്കാടാണ്. സംവിധാനം സൂര്യ കൃഷ്ണമൂർത്തി. ചലച്ചിത്ര-നാടക നടൻ അമൽരാജ് ദേവും ഭാര്യ ദിവ്യലക്ഷ്മി അമലും മകൻ ആഗ്നേഷ്‌ ദേവുമാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്. ബഷീറിന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങളായ മജീദ്, സുഹറ, പാത്തുമ്മ, സൈനബ, ഒറ്റക്കണ്ണൻ പോക്കർ, മണ്ടൻ മുത്തപ്പ, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ,

അളിയൻ, കേശവൻ നായർ, സാറാമ്മ എന്നിവരാണ് പ്രേക്ഷകരായത് എന്നത് കൗതുകമുണർത്തി. സ്വാതന്ത്ര്യലബ്ധിക്കുമുൻപ്‌ എഴുതിയ പ്രേമലേഖനം എന്ന കൃതി വർത്തമാനകാലത്ത് എത്ര പ്രസക്തമാണെന്ന് നാടകാനന്തരം കുട്ടികളുമായി സംവദിച്ചു. സ്കൂൾ പ്രഥമാധ്യാപിക സാറാമ്മ പി. മാത്യു, പിടിഎ പ്രസിഡന്റ് സിബി ചാണ്ടി, ബ്ലോക്ക് മെമ്പർ സി.എസ്. അനീഷ്‌കുമാർ, അധ്യാപകരായ ജോബിന ആനി തോമസ്, പി. വിനായക് എന്നിവർ പ്രസംഗിച്ചു. .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്നാടിന് തന്നെ വലിയ വിപത്താണെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഡി.എം.കെ....

അമേരിക്ക-ഇറാൻ പോരാട്ടം കത്തുന്നു; വെല്ലുവിളികൾ അതിജീവിക്കാൻ ട്രംപിന് മുന്നിലുള്ളത് മൂന്ന് ബദൽ മാർഗ്ഗങ്ങൾ

0
വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'പോരാട്ടം' ഇനിയും...

അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങള്‍ ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....