വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്നാടിന് തന്നെ വലിയ വിപത്താണെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും ഉദയനിധി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഡി.എം.കെ. വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്നാടിന് തന്നെ വലിയ വിപത്താണെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി ആരോപിച്ചു. സഭയിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നതിന് പകരം 1970-കളിലെ കാര്യങ്ങൾ പറഞ്ഞ് വിഷയം തിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ഡി.എം.കെ വിമർശിച്ചു. സോഷ്യൽ മീഡിയ റീലുകൾക്ക് വേണ്ടിയുള്ള പഞ്ച് ഡയലോഗുകൾ പറയുക മാത്രമാണ് സഭയിൽ വിജയ് ചെയ്തത്.

സർക്കാരിയ കമ്മീഷനെ കുറിച്ച് സഭയിൽ സംസാരിച്ച വിജയ്ക്ക് സർക്കാരിയ കമ്മീഷൻ എന്താണെന്ന് വിജയ്ക്ക് അറിയാമോ എന്ന് ഉദയനിധി ചോദിച്ചു. ആരോ എഴുതിക്കൊടുത്ത കാര്യങ്ങൾ നോക്കി വായിക്കുക മാത്രമാണ് വിജയ് ചെയ്യുന്നതെന്ന് ഉദയനിധി പരിഹസിച്ചു. സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിന് ശേഷം എത്രയോ തവണ ഡി.എം.കെ തമിഴ്നാട്ടിൽ അധികാരത്തിൽ എത്തിയിട്ടുണ്ട്. അഴിമതിയുടെ പേരിൽ ജയിലിൽ പോയ ചരിത്രം ഡി.എം.കെ മുഖ്യമന്ത്രിമാർക്കില്ല. എന്നാൽ യഥാർത്ഥ വരുമാനം മറച്ചുവെച്ചതിന് ആദായനികുതി വകുപ്പിന്റെ കേസ് നേരിടുന്ന വ്യക്തിയാണ് വിജയ്. സ്വന്തം മന്ത്രിസഭയിലെ ലഹരി ഉപയോഗിച്ച മന്ത്രിക്കെതിരെ നടപടിയെടുക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....

പ്രസവത്തെത്തുടർന്ന് അമിത രക്തസ്രാവം , മലപ്പുറത്ത് 24 വയസുകാരി മരിച്ചു

0
മലപ്പുറം: പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി മരിച്ചു. മഞ്ചേരി മാരിയാട്...

അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പികെ ഫിറോസ്

0
കോഴിക്കോട്: വിസ്‌ഡം നേതാവ് ഡോ.അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത...

അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെച്ചു

0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍...