വലിയങ്ങാടിയില്‍ നിന്ന് കൊപ്ര മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വലിയങ്ങാടിയില്‍ നിന്ന് കൊപ്ര മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് വടകര കൈനാട്ടി സ്വദേശി സുബിന്‍രാജ് (31) ആണ് ജുഡീഷ്യല്‍ കസ്റ്റഡിയിലായത്. വലിയങ്ങാടി കോയസ്സന്‍ റോഡിലെ കൊപ്ര സംഭരണ കേന്ദ്രമായ സുപ്രിയ ട്രേഡേഴ്‌സിലാണ് ഇയാള്‍ മോഷണം നടത്തിയത്. 40 കിലോഗ്രാമോളം കൊപ്ര മോഷ്ടിച്ചതായാണ് കേസ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

സമീപത്തെ സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് മോഷ്ടാവിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. എസ്‌ഐമാരായ ശ്രീസിത, വിനോദ്, കിരണ്‍, സിപിഒ ജലീല്‍ എന്നിവര്‍ ചേര്‍ന്ന് മാനാഞ്ചിറ പരിസരത്തുവെച്ചാണ് സുബിന്‍രാജിനെ പിടികൂടിയത്. പിന്നീട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജപ്പാനിൽ ‘പ്രേതബാധ’യുള്ള വീടുകളിൽ താമസിക്കാൻ ആളുകളെ തേടുന്നു; പ്രതിഫലം 52,000 രൂപ

0
ടോക്കിയോ: അമാനുഷിക ശക്തികളെ പേടിയില്ലെന്ന് അവകാശപ്പെടുന്ന ധൈര്യശാലികൾക്ക് വൻ വരുമാനം നേടാൻ...

​അമേരിക്കൻ വിസ നിയമങ്ങളിൽ കർശന നിയന്ത്രണം; ഉന്നതപഠനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ

0
വാഷിംഗ്ടൺ: അമേരിക്കൻ വീസ നയത്തിൽ വരുത്തിയ നിർണായക മാറ്റങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്കിടയിലും...

ട്രെയിനിൽ ഉപദ്രവിച്ചയാൾക്ക് യുവതിയുടെ വക ‘മേക്കോവർ’ ; മുഖത്ത് ലിപ്സ്റ്റിക്ക് തേച്ചുവിട്ട് വ്യത്യസ്തമായ പ്രതികാരം

0
മുംബൈ: ട്രെയിനിൽ ഉപദ്രവിച്ച യുവാവിനെ വ്യത്യസ്തമായരീതിയിൽ 'കൈകാര്യംചെയ്ത്' യുവതി. മഹാരാഷ്ട്രയിലാണ് ട്രെയിനുള്ളിൽവെച്ച്...

അഭിനയലോകത്തിന്റെ മെസിയാണ് മമ്മൂട്ടി ; ആശംസകളുമായി എംഎ ബേബി

0
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനുള്ള അംഗീകാരം മമ്മൂട്ടിക്ക് ലഭിച്ചതിന്...