Monday, June 24, 2024 9:30 am

സ്ത്രീകള്‍ക്കെതിരായ അക്രമം ; ഭര്‍ത്താവിന്‍റെ കാമുകിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

ആന്ധ്രപ്രദേശ് : സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഭര്‍ത്താവിന്‍റെ കാമുകിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് കോടതി. ഭര്‍ത്താവുമായി രക്തബന്ധമുള്ളവരെ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ അനുസരിച്ച് പ്രതി ചേര്‍ക്കാനാവൂവെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരിയായ യുവതിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി.മാനവേന്ദ്രനാഥിന്‍റെ ഉത്തരവ്.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേസില്‍ ഭര്‍ത്താവിന്‍റെ കാമുകിയെ ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ അനുസരിച്ച് പ്രതി ചേര്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിന് കാമുകിയുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ വകുപ്പ് അനുസരിച്ച് നല്‍കിയ പരാതിയില്‍ യുവതിയെ പ്രതി ചേര്‍ത്ത സംഭവത്തിലാണ് കോടതിയുടെ തീരുമാനം. നെല്ലൂരിലെ ദിശ വനിതാ പോലീസ് സ്റ്റേഷനാണ് യുവതിക്കെതിരായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവിനെ ഒന്നാം പ്രതിയും കാമുകിയായ യുവതിയെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് കോടതി വ്യക്തമാക്കി. അനുമാലയ്ക്കെതിരായ എല്ലാ നടപടികളും നിര്‍ത്തണമെന്നും കോടതി വിശദമാക്കി. കേസിലെ ഒന്നാം പ്രതിക്കെതിരായ അന്വേഷണം തുടരണമെന്നും കോടതി വ്യക്തമാക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കല്ലേലിയില്‍ റോഡ് കട്ടിംഗില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്

0
കോന്നി : കല്ലേലി റോഡില്‍ വനം വകുപ്പ് ചെക്ക്‌ പോസ്റ്റ്‌ മുതല്‍...

മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ആർ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

0
തിരുവനന്തപുരം: ഛത്തിസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ആർ...

മലപ്പുറത്ത് 20,000ത്തോളം പ്ളസ് വണ്‍ സീറ്റുകള്‍ ബാക്കിയുണ്ട് ; പ്രതിസന്ധിയില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ

0
മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി...

യുവാവിന്റെ മരണത്തിന് ഇടയാക്കിയത് ബസിന്റെ അമിത വേഗം ; നനഞ്ഞ റോഡില്‍ ബ്രേക്ക് ലഭിച്ചില്ല

0
കൊച്ചി: ദേശീയപാതയില്‍ മാടവനയില്‍ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകട കാരണം...