മൂന്ന് വർഷം മുൻപ് എം ഡി എം എയുമായി പിടിയിലായ കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മൂന്ന് വർഷം മുൻപ് എം ഡി എം എയുമായി പിടിയിലായ കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചു. മലപ്പുറം ഊരകം മേല്‍മുറി സ്വദേശികളായ ആലിപ്പറമ്പില്‍ മുഹമ്മദ് ജുനൈസ്, കോഴിക്കറമാട്ടില്‍ ഉസ്മാന്‍ എന്നിവരെയാണ് മഞ്ചേരി എന്‍ ഡി പി എസ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് മഞ്ചേരി എന്‍ ഡി പി എസ് കോടതി ജഡ്‌ജ് ടി ജി വര്‍ഗീസ് ഉത്തരവിറക്കി. കേസിൽ ഒൻപത് സാക്ഷികളെ വിസ്‌തരിക്കുകയും 30 ഓളം രേഖകളും അഞ്ച് തൊണ്ടിമുതലുകളും തെളിവായി സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. മൂന്ന് വർഷം മുൻപ് 2022 മെയ് നാലിനാണ് കേസിനാസ്‌പദമായ സംഭവം. കോട്ടക്കല്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കോമ്പൗണ്ടിൽ വച്ചാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 6.2 ഗ്രാം എം ഡി എം എയും പോലീസ് കണ്ടെടുത്തിരുന്നു. കോട്ടക്കല്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന എസ് കെ പ്രിയനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോലീസ് ഇന്‍സ്പെക്ടറായിരുന്ന എസ് കെ ഷാജിയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...