പാലക്കാട് : മധു വധക്കേസിൽ നാല് സാക്ഷികളുടെ വിസ്താരം ഒഴിവാക്കി കോടതി. 63, 64 സാക്ഷികൾ വിദേശത്തായതിനാലാണ് വിസ്‌താരം ഒഴിവാക്കിയത്. 67, 100 സാക്ഷികളെ ആരോഗ്യപ്രശ്‌നങ്ങളാലും ഒഴിവാക്കി. കേസിൽ സാക്ഷി വിസ്താരം ഈ മാസം പൂർത്തിയാകാനിരിക്കെയാണ് നടപടി. ഇനി അഞ്ച് പേരുടെ വിസ്താരം കൂടി പൂർത്തിയാക്കേണ്ടതുണ്ട്. ഇതുവരെ 118 പേരെയാണ് വിസ്തരിച്ചത്. ബാക്കിയുള്ള അഞ്ച് പേരിൽ നാലുപേരുടെ വിസ്താരമാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
കേസിലാകെ 122 സാക്ഷികളാണുള്ളത്. കഴിഞ്ഞ ദിവസം വിസ്തരിച്ച രണ്ടുസാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്. മുൻ അഗളി സിഐ എസ്.എസ് സലീഷ്, വൊഡാഫോൺ നോഡൽ ഓഫീസറായിരുന്ന പി രാജ്‌കുമാറിന് പകരമെത്തിയ സൂര്യ എന്നിവരുടേതായിരുന്നു അനുകൂല മൊഴി. മധു കൊല്ലപ്പെടുമ്പോൾ മജിസ്‌ട്രേറ്റായിരുന്ന എം രമേശൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് പ്രോസിക്യൂഷൻ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു മജിസ്റ്റീരിയൽ പൂർത്തിയാക്കിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിനെ വീണ്ടും വിസ്തരിക്കണമെന്ന ഹരജിയും കോടതി ഇന്ന് പരിഗണിക്കും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.